വീട്ടില്‍ കയറി മാല പൊട്ടിച്ച പ്രതി പിടിയില്‍

കൂത്താട്ടുകുളം: വീട്ടില്‍ കയറി മാല പൊട്ടിച്ച ബംഗാൾ സ്വദേശി പിടിയില്‍. ജനുവരി ഒന്നിന് പുലർച്ച ഒലിയപ്പുറം കാവിലെ പൂജാരി കുഴിക്കാട്ട് ഇല്ലത്ത് ജയദേവശർമയുടെ വീട്ടിൽനിന്നും മൂന്നരപ്പവ‍​െൻറ സ്വർണമാല കവർന്ന പശ്ചിമ ബംഗാള്‍ സ്വദേശി മിഥുന്‍ ഷായാണ് (23) കൂത്താട്ടുകുളം പൊലീസി​െൻറ പിടിയിലായത്. മൂന്ന്‍ വര്‍ഷമായി ജില്ലയുടെ പലഭാഗങ്ങളിലായി പെയിൻറിങ് ജോലി ചെയ്യുകയാണ് ഇയാൾ. ഒലിയപ്പുറത്ത് ജോലിക്ക് എത്തിയ മിഥുന്‍, ജയദേവശർമ വീടിനു പുറത്തെ കുളിമുറിയില്‍ കയറിയ സമയത്ത് തുറന്നുകിടന്ന വീടി‍​െൻറ വാതിലിലൂടെ അകത്തു കയറി മാല മോഷ്ടിക്കുകയായിരുന്നു. സമീപത്തെ ഞാൽപ്പാട്ട് കുഞ്ഞുമോ​െൻറ വീട്ടിലും കയറി 300 രൂപയും മോഷ്ടിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.