കഞ്ചാവ് വിൽപനക്കാരൻ പിടിയിൽ

പെരുമ്പാവൂർ: കഞ്ചാവ് വിൽപനക്കിടെ ഇതരസംസ്ഥാന സ്വദേശി പൊലീസ് പിടിയിൽ. പശ്ചിമ ബംഗാൾ സൗദ ദുർഗാപൂർ സ്വദേശി ഫൈജുൾ മണ്ഡലിനെയാണ് (47) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. ട്രാവൻകൂർ റയോൺസ് ഭാഗത്ത് കഞ്ചാവ് വിൽപനക്കിടെയാണ് പ്രതി പിടിയിലായത്. നാട്ടിൽനിന്ന് കൂലിപ്പണിക്കായി എത്തിയ പ്രതി കഞ്ചാവ് വിൽപനയിൽ ഏർപ്പെടുകയായിരുന്നു. പെരുമ്പാവൂർ സി.ഐ ബൈജു പൗലോസിന് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിൽ എസ്.ഐ പി.എ. ഫൈസലും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി. മൊബൈൽ ഫോൺ മോഷ്ടാവ് അറസ്റ്റിൽ പെരുമ്പാവൂർ: ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ചയാൾ പിടിയിൽ. അസം അലിഡെഗിനി സ്വദേശി ഇക്ബാൽ ഹുസൈനാണ് (18) പിടിയിലായത്. ചേലാമറ്റം വിജയചന്ദ്ര ബിൽഡിങ് േപ്രാഡക്ട്സ് കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന മുറിയിൽനിന്ന് തൊഴിലാളികളുടെ 32,500 രൂപ വിലവരുന്ന അഞ്ച് മൊബൈൽ ഫോണുകൾ പ്രതി മോഷ്ടിച്ചെന്ന് പൊലീസ് പറഞ്ഞു. പെരുമ്പാവൂർ എസ്.ഐ പി.എ. ഫൈസലി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.