ഭാരത് ഗ്യാസ്​ ഉപഭോക്​താക്കൾക്കായി പുതിയ മൊബൈൽ ആപ് പുറത്തിറക്കി

ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്കായി പുതിയ മൊബൈൽ ആപ് പള്ളിക്കര: ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച പുതിയ മൊബൈൽ ആപ്പി​െൻറ ഉദ്ഘാടനം കലക്ടർ മുഹമ്മദ് സഫീറുല്ല നിർവഹിച്ചു. ബി.പി.സി.എൽ കൊച്ചി റിഫൈനറി ജനറൽ മാനേജർ ജോർജ് തോമസ്, ഡെപ്യൂട്ടി ജനറൽ മാനേജർ പി.എം. സോമചൂഢൻ, എൽ.പി.ജി ടെറിട്ടറി മാനേജർ ടി.പി. േപ്രംനാഥ്, സെയിൽസ് അസിസ്റ്റൻറ് മാനേജർ പ്രിയങ്ക് സേത്തി, കെ.ജോയി എന്നിവർ സംസാരിച്ചു. ഇനി മുതൽ ഭാരത് ഗ്യാസി​െൻറ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുവാൻ ഇനി മൊബൈൽ ആപ്പിലൂടെ ഓൺലൈൻ സേവനം ഉറപ്പാക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.