ശുചിമുറി മാലിന്യം തള്ളിയ ലോറി തകർക്കാൻ ശ്രമം; നാട്ടുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

- ഏതാനും പേർക്ക് പരിക്ക് മൂവാറ്റുപുഴ: ശുചിമുറി മാലിന്യം തള്ളാനെത്തിയ ലോറി തകർക്കാൻ ഒരു വിഭാഗം ശ്രമിച്ചതിനെ ചൊല്ലി നാട്ടുകാർ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷത്തിൽ ഏതാനും പേർക്ക് പരിക്കേറ്റു. ലോറിയുടെ ചില്ലുതകർന്നു. കൊച്ചി--ധനുഷ് കോടി ദേശീയപാതയിൽ വാളകം പെരുവുംമുഴിയിൽ തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. കൊച്ചിയിൽനിന്നും ശുചിമുറി മാലിന്യവുമായി എത്തിയ ലോറി പെരുവുംമുഴി പാലത്തിനു സമീപം പാടശേഖരത്തിലേക്ക് മാലിന്യം തള്ളുന്നത് നാട്ടുകാർ തടഞ്ഞു. ലോറി ജീവനക്കാർ ഓടിരക്ഷപ്പെട്ടു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരിൽ ഒരു വിഭാഗം വണ്ടി അടിച്ചു തകർക്കാൻ ശ്രമിച്ചതോടെ മറ്റു വിഭാഗം തടഞ്ഞു. സംഘർഷത്തിൽ വണ്ടിയുടെ ലൈറ്റുകളും ഗ്ലാസും തകർന്നു. നാട്ടുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ ആളുകൾ ചിതറിയോടി. സംഘർഷത്തെ തുടർന്ന് റോഡിൽ ഗതാഗതം സ്തംഭിച്ചു. ബസ് യാത്രക്കാരിൽ ചിലർ പുറത്തിറങ്ങി നോക്കുന്നതിനിടെ ഇവർക്കും മർദനമേറ്റു. പരിക്കേറ്റവർ ചികിത്സതേടി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിെയങ്കിലും ആശുപത്രിയിലും ഉന്തും തള്ളുമുണ്ടായി. െപാലീസ് ഇടപെട്ടാണ് സംഘർഷം നിയന്ത്രിച്ചത്. മണിക്കൂറുകൾ നീണ്ട സംഘർഷം രാത്രി 9.30 ഓടെയാണ് അവസാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.