കൽപടവുകൾ സംരക്ഷിക്കണം

മൂവാറ്റുപുഴ: മുൻ തലമുറകളുടെ കരവിരുതി​െൻറ ബാക്കിപത്രമായ പുഴയോര കൽപടവുകൾ സംരക്ഷിക്കണമെന്ന് ആവശ്യം. നഗരത്തിലെ വെള്ളൂർക്കുന്നം കടവിലും കാവുംപടിയിലെ രാമമംഗലം ക്ഷേത്ര കടവുകളിലുമാണ് നീളമേറിയ കരിങ്കൽ പാളികളാൽ നിർമിതമായ കൽപടവുകൾ ഉള്ളത്. ആറടി മുതൽ പത്തടി വരെ വീതിയിൽ ഒറ്റക്കല്ലുകളിലായി നിർമിച്ച പടികൾ കാണാൻ മനോഹരമാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഇത്തരം പടവുകൾ കാവുംപടിയിൽനിന്ന് ആരംഭിച്ച് പേട്ട പാലത്തിന് സമീപം അവസാനിക്കുന്ന 'വാക് വേ'യിലൂടെ സഞ്ചരിക്കുമ്പോൾ കാണാനാകും. ഇവയോടനുബന്ധിച്ച് നിർമിച്ച ആധുനിക കടവുകളെല്ലാം നാശോന്മുഖമാെയങ്കിലും ഇവ ഇപ്പോഴും ഉപയോഗപ്രദമായി നിലനിൽക്കുന്നു. ഇനിയും തലമുറകളോളം കേടുകൂടാതെ നിലനിൽക്കാൻ സാധ്യതയുള്ള ഈ പ്രദേശത്തെ ഇത്തരം കടവുകൾ സംരക്ഷിക്കാൻ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.