പങ്കാളിത്ത പെൻഷൻ: ജോയൻറ്​ കൗണ്‍സില്‍ ​പ്രതിഷേധത്തിൽ സർക്കാറിന്​ വിമർശം

കാക്കനാട്: പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ അനുകൂല ജീവനക്കാരുടെ സംഘടന സംഘടിപ്പിച്ച സമരത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ അധികാരത്തിലെത്തി ഒന്നര വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും വിഷയത്തില്‍ ചര്‍ച്ച പോലും നടത്തിയിട്ടില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു ആരോപിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുന്ന കാര്യത്തില്‍ എല്‍.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കണം. ജീവനക്കാരുടെ സംഘടനകളെ ചര്‍ച്ചക്ക് വിളിച്ച് പദ്ധതി പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച അധ്യാപക -സര്‍വിസ് സംഘടന സമര സമിതിയുടെ നേതൃത്വത്തിലായിരുന്നു കലക്ടറേറ്റ് ധർണ. ടീച്ചേഴ്‌സ് യൂനിയന്‍ ജില്ല പ്രസിഡൻറ് ബിജോയ് അധ്യക്ഷത വഹിച്ചു. സന്തോഷ് പുലിപ്പാറ, ആര്‍. ഉഷ, ജയചന്ദ്രന്‍ കല്ലിംഗല്‍, സി.എ. അനീഷ്, പി. അജിത്, എസ്.കെ.എം. ബഷീര്‍, വി.കെ. ജിന്‍സ്, ശ്രീജി തോമസ്, പി.എ. ഹോച്ചിമിന്‍, ശശിധരന്‍ കല്ലേരി, കെ.ജി.ഒ.എഫ് സംസ്ഥാന കമ്മിറ്റി അംഗം എന്‍.വി. ജയകുമാര്‍, എ.എസ്. മീനാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. പി.എ. ഹുസൈന്‍ സ്വാഗതവും കെ.കെ. ശ്രീജേഷ് നന്ദിയും പറഞ്ഞു. കോർപറേറ്റുകൾ മാധ്യമ സമൂഹത്തിലും പിടിമുറുക്കുന്നു -സി. ഗൗരിദാസൻനായർ കൊച്ചി: ഇന്ത്യൻ സമൂഹത്തിൽ പൗരബോധം ഇല്ലാതാക്കി സാമ്പത്തിക ശക്തികൾ കൂടുതൽ അധികാരം കൈയാളുകയാണെന്നും ഇതി​െൻറ ഭാഗമായാണ് മുഴുവൻ മാധ്യമ സമൂഹങ്ങളിലും ഏറ്റെടുത്ത് മുതലാളിത്ത ശക്തികൾ പിടിമുറുക്കുന്നതെന്നും മുതിർന്ന പത്രപ്രവർത്തകൻ സി. ഗൗരീദാസൻ നായർ. കേരള ജനതക്ക് നഷ്ടമാകുന്ന പൗരവ്യക്തി ബോധത്തെ തിരിച്ചുപിടിക്കാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.പി.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ നിർവികാരത പടരുമ്പോൾ മാധ്യമങ്ങൾക്ക് ജനങ്ങളുടെ ശ്രദ്ധ നേടുന്നതിന് കടുത്ത ഭാഷ ഉപയോഗിക്കേണ്ടി വരുന്നു. ദൃശ്യമാധ്യമങ്ങളിലെ മാധ്യമ പ്രവർത്തകർ കടുത്ത പദപ്രയോഗങ്ങൾ നടത്തുവെന്ന് ആരോപിക്കപ്പെടുമ്പോൾ ജനങ്ങൾക്ക് നഷ്ടമാവുന്ന സ്വാതന്ത്ര്യങ്ങളെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് അവർ നടത്തുന്നത്. സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു അധ്യക്ഷത വഹിച്ചു. ജനയുഗം എഡിറ്റർ രാജാജിമാത്യു തോമസ്, റിപ്പോർട്ടർ ടി.വി. മാനേജിങ് ഡയറക്ടർ എം.വി. നികേഷ് കുമാർ, എ. ജയശങ്കർ, സി.പി.ഐ ജില്ല അസിസ്റ്റൻറ് സെക്രട്ടറി കെ.എൻ. സുഗതൻ, ടി.സി. സഞ്ജിത്ത്, സി.പി.ഐ സംസ്ഥാന സമിതി അംഗം ഇ.കെ. ശിവൻ, സി.എ. ഷക്കീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.