ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കർമപദ്ധതി -ജില്ല പൊലീസ് മേധാവി ആലപ്പുഴ: പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വ്യാപാരികളുമായി ചേർന്ന് കർമ പദ്ധതി നടപ്പിലാക്കുമെന്ന് ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ. ആലപ്പുഴ വ്യാപാരി വ്യവസായി സഹകരണ സംഘം വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘം പ്രസിഡൻറ് കമാൽ എം. മാക്കിയിൽ അധ്യക്ഷത വഹിച്ചു. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിൽ മികവ് പുലർത്തിയ ഹോം ഗാർഡ് കെ. മോഹൻദാസിന് 5001 രൂപ കാഷ് അവാർഡും െമമേൻറായും നൽകി. സംഘം അംഗങ്ങൾക്ക് മൂന്നുവർഷത്തെ ലാഭവിഹിതം വൈസ് പ്രസിഡൻറ് വി. സബിൽ രാജും എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ അവാർഡ് നാഗരാജ് റെഡ്ഡ്യാരും വിതരണം ചെയ്തു. വ്യാപാര മിത്ര സ്കീം എ.ആർ. വിജയൻ ഉദ്ഘാടനം ചെയ്തു. കലാപ്രതിഭ അവാർഡ് വിതരണം എ.വി.ജെ. മണി നിർവഹിച്ചു. നസീർ പുന്നക്കൽ, സെക്രട്ടറി മോഹൻ സി. അറുവന്തറ എന്നിവർ സംസാരിച്ചു. ഭൂമി കൈയേറി നിർമാണം; പ്രതിഷേധം ശക്തമായി പൂച്ചാക്കൽ: വേമ്പനാട്ടുകായൽ തീരത്ത് ഭൂരഹിതരുടെ ഭൂമി കൈയേറി റിസോർട്ട് നിർമിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി. ഹൈകോടതി നിർദേശത്തെ തുടർന്ന് കലക്ടർ ടി.വി. അനുപമ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചതിന് പിന്നാലെയാണ് ഭൂമി സംരക്ഷണ സമിതി പ്രതിഷേധവുമായി വീണ്ടും രംഗത്തെത്തിയത്. സർക്കാർ ഭൂമി സംരക്ഷിക്കാൻ വേണ്ടിയുള്ള ഹൈകോടതി വിധി കലക്ടർ ഉടൻ നടപ്പിലാക്കണമെന്ന് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കൺവീനർ പി.ഐ. അബ്ദുൽ മാലിക് യോഗം ഉദ്ഘാടനം ചെയ്തു. ചെയർമാൻ എൻ.എ. സക്കരിയ്യ അധ്യക്ഷത വഹിച്ചു. എൻ.എം. ബഷീർ, കെ.പി. കബീർ, ഷാജിർഖാൻ എന്നിവർ സംസാരിച്ചു. ഗതാഗത ബോധവത്കരണം അരൂർ: എഴുപുന്ന സെൻറ് റാഫേൽസ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ നേതൃത്വത്തിൽ 'ശുഭയാത്ര' പദ്ധതിയുടെ ഭാഗമായി ഗതാഗത ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. റോഡ് നിയമങ്ങൾ പാലിക്കേണ്ടതിെൻറ ആവശ്യകത അറിയിച്ച് കാർഡുകൾ വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ടി.ജെ. ജോൺസൻ ഉദ്ഘാടനം ചെയ്തു. അരൂർ എ.എസ്.െഎ എൻ. ചന്ദ്രാനന്ദൻ, എസ്.പി.സി ഓഫിസർമാരായ എം.എം. ടെസി, ബൈജുമോൻ ജോസഫ്, സിവിൽ പൊലീസ് ഓഫിസർ ബിനുമോൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.