കരുമാഞ്ചേരി പാലം അപകടാവസ്ഥയിൽ

അരൂർ: കോടംതുരുത്ത് പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളെ ബന്ധിപ്പിക്കുന്ന . മേൽത്തട്ടിലെ മരപ്പലകകൾ പലഭാഗത്തും അടർന്നുപോയി. ഇരുമ്പുനിർമിത സൈഡ് വരികളും തൂണുകളും ദ്രവിച്ച് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം തൊഴിലാളി മേൽത്തട്ടിലെ പലക അടർന്ന ഭാഗത്തേക്ക് കാൽവഴുതി വീണു. ഇരുകാലിനും പരിക്കേറ്റു. പാലം അപകടാവസ്ഥയിലായി മാസങ്ങളായെങ്കിലും നന്നാക്കുന്ന കാര്യത്തിൽ കോടംതുരുത്ത് പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. കോടംതുരുത്ത് ഒന്നാം വാർഡിലെ നീണ്ടകര തെക്ക് നിവാസികൾക്ക് ചേർത്തല, എറണാകുളം ഭാഗത്തേക്ക് യാത്ര ചെയ്യണമെങ്കിൽ ഈ പാലം കടന്ന് കരുമാഞ്ചേരിയിൽ എത്തണം. സ്കൂൾ-കോളജ് വിദ്യാർഥികളടക്കം ദിനംപ്രതി നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന പാലമാണിത്. പാലം നന്നാക്കുന്ന കാര്യത്തിൽ പഞ്ചായത്തി​െൻറ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു. നെടുമുടിയിൽ ലഹരിവിൽപന വ്യാപകമെന്ന് പരാതി കുട്ടനാട്: നെടുമുടിയിലും പരിസരപ്രദേശങ്ങളിലും ലഹരി വിൽപന വ്യാപകമാകുന്നതായി പരാതി. ലഹരി മാഫിയയുടെ തേർവാഴ്ചയെത്തുടർന്ന് നാട്ടുകാരുടെ സ്വൈരജീവിതവും തകരുന്നു. നെടുമുടി പഞ്ചായത്ത് പ്രദേശങ്ങളായ പണ്ടാരക്കുളം, പൊങ്ങ, ജ്യോതി ജങ്ഷൻ, തോട്ടക്കാട്, ചമ്പക്കുളം മണപ്ര, പുല്ലങ്ങടി, പടഹാരം എന്നിവിടങ്ങളിലാണ് ലഹരി മാഫിയയുടെ സാന്നിധ്യം ശക്തമായതെന്ന് നാട്ടുകാർ പറയുന്നു. പ്രദേശങ്ങളിലെല്ലാം പകൽ സമയത്തും വിൽപന നടക്കുന്നുണ്ട്. 18നും 25നും ഇടയിൽ പ്രായമുള്ളവരാണ് വിൽപനക്കും ഉപയോഗത്തിനും മുൻപന്തിയിലുള്ളത്. കച്ചവടം ശ്രദ്ധയിൽപ്പെട്ടാലും വിവരം പുറത്തുപറയാൻ ആളുകൾ ഭയപ്പെടുന്നു. ലഹരി വിൽപനയും ഉപയോഗവും സംബന്ധിച്ച വിവരങ്ങൾ നാട്ടുകാർ പൊലീസി​െൻറ ശ്രദ്ധയിലും പെടുത്തിയിരുന്നു. സംശയമുള്ളവരെ ചോദ്യം ചെയ്തതൊഴിച്ചാൽ ആരെയും പിടികൂടാൻ പൊലീസിനായിട്ടില്ല. പൊലീസ് അനാസ്ഥ കാട്ടുന്നതാണ് പ്രശ്നം ഗുരുതരമാകാൻ കാരണം. വിൽപന മാഫിയകളും കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരും ഉണ്ടാക്കുന്ന ഭീകരാന്തരീക്ഷവും നാട്ടുകാരിൽ ഭയമുളവാക്കുന്നു. പുതുവർഷ ആഘോഷത്തിനിടെ ഇവിടെ രണ്ടുപേർ തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് ആക്രമണത്തിൽ കലാശിച്ചു. ഇതി​െൻറ തുടർച്ചയെന്നോണം കഴിഞ്ഞദിവസം ഇരുകൂട്ടർ തമ്മിൽ പൊങ്ങയിൽ നടുറോഡിൽ ഏറ്റുമുട്ടിയതായി പ്രദേശവാസികൾ പറയുന്നു. ലഹരിവിൽപനക്ക് പുറമെ രാത്രികാലങ്ങളിൽ പൊങ്ങയിലും പരിസരത്തെയും തട്ടുകടകൾ, വെയ്റ്റിങ് ഷെഡുകൾ എന്നിവ കേന്ദ്രീകരിച്ച് മദ്യപാനവും അനാശാസ്യവും നടക്കുന്നതായി പരാതിയുണ്ട്. ഇതരസ്ഥലങ്ങളിൽനിന്ന് വാഹനങ്ങളിലെത്തുന്നവർ ഇത്തരം സ്ഥലങ്ങൾ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണ്. പരാമർശം പിൻവലിച്ച് വെള്ളാപ്പള്ളി മാപ്പുപറയണം -യൂത്ത് കോൺഗ്രസ് ആലപ്പുഴ: കോൺഗ്രസ് നേതാവ് വി.എം. സുധീരനെതിരെ മോശം പരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശൻ അത് പിൻവലിച്ച് മാപ്പ് പറയണമെന്ന് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി മഹാരഥന്മാർ നേതൃത്വം നൽകിയ എസ്.എൻ.ഡി.പി യോഗത്തി​െൻറ തലപ്പത്തിരുന്ന് ആ സ്ഥാനത്തി​െൻറ മാന്യത വെള്ളാപ്പള്ളി കളഞ്ഞു. ജനങ്ങളെ കൊള്ളയടിക്കുന്ന എസ്.ബി.ഐ നടപടിയിൽ പ്രതിഷേധിച്ച് 10ന് എല്ലാ നിയോജകമണ്ഡലം കേന്ദ്രങ്ങളിലും എസ്.ബി.ഐ ബ്രാഞ്ചുകൾക്ക് മുന്നിൽ ധർണ നടത്തും. സംസ്ഥാന കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ട് 13ന് മുമ്പ് കൈമാറും. യോഗത്തിൽ പ്രസിഡൻറ് എസ്. ദീപു അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ആർ. രവീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. എസ്. ശരത്ത്, ടി.ജി. സുനിൽ, എം.ആർ. രാജേഷ്, അവിനാഷ് ഗംഗൻ, സി.ആർ. ഗണേഷ്, ദീപക്, മാത്യു കൊല്ലേലി, ആർ. രാജേഷ്, വിമൽകുമാർ, ആർ. അംജിത്ത്കുമാർ, ഷാജി ഉടുമ്പാക്കൻ, ഷജിത്ത് ഷാജി, ദേവദാസ് മല്ലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.