വേമ്പനാട്ടുകായൽ മലിനമാകുന്നു; ബണ്ടി​െൻറ ഷട്ടറുകൾ തുറക്കണം

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടി​െൻറ ഷട്ടറുകൾ യഥാസമയം തുറക്കാതിരുന്നതിനാൽ നീരൊഴുക്ക് തടസ്സപ്പെട്ട് വേമ്പനാട്ടുകായൽ മലിനമാകുന്നതായി അമ്പലപ്പുഴ താലൂക്ക് വികസന സമിതി. അടിയന്തരമായി ബണ്ടി​െൻറ ഷട്ടറുകൾ തുറക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച നഗരസഭാ ചെയർമാൻ തോമസ് ജോസഫ് അഭിപ്രായപ്പെട്ടു. യോഗങ്ങളിൽ മന്ത്രിമാരോ എം.പിമാരോ അവരുടെ പ്രതിനിധികളോ പഞ്ചായത്ത് പ്രസിഡൻറുമാരോ പങ്കെടുക്കാത്തതുമൂലം കൃത്യമായും തീരുമാനങ്ങൾ എടുത്ത് നടപ്പാക്കാനാവാതെ പോകുന്നതായി ആക്ഷേപമുണ്ടായി. ഉദ്യോഗസ്ഥർ ഹാജരാകാത്തതും വിമർശനങ്ങൾക്ക് ഇടവരുത്തി. പട്ടണത്തിലെ മത്സ്യക്കച്ചവടം മത്സ്യമാർക്കറ്റുകളിൽതന്നെ നടത്തണമെന്നും റോഡരികിെല വിൽപന അവസാനിപ്പിക്കണമെന്നും ആവശ്യം ഉയർന്നു. നഗരത്തിലെ തട്ടുകടകൾ ശുചിത്വം പാലിക്കണം. പ്ലാസ്റ്റിക് കവറുകളിൽ ഭക്ഷണസാധനങ്ങൾ പൊതിഞ്ഞുകൊടുക്കുന്നത് കർശനമായി ഒഴിവാക്കണം. ആലപ്പുഴ കുടിവെള്ള പദ്ധതി കാര്യക്ഷമമാകാത്തതിനാൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്. മുല്ലക്കൽ ചിറപ്പ് സീസണിൽ മുനിസിപ്പൽ മൈതാനത്ത് മാത്രം നടത്തിയിരുന്ന കാർണിവൽ മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും നടത്തുന്നതിനാൽ നഗരത്തിൽ ഗതാഗതക്കുരുക്കാണെന്നും വിമർശനം ഉയർന്നു. യോഗത്തിൽ അമ്പലപ്പുഴ തഹസിൽദാർ ആശാ സി. എബ്രഹാം, ജോണി മുക്കം, ഡി. കൃഷ്ണൻ, അബ്ദുൽ സലാം ലബ്ബ, എ.ഇ. നിസാർ, അഹമ്മദ്, എസ്. ഷഹീർ എന്നിവർ പങ്കെടുത്തു. റെയിൽവേ സ്റ്റേഷനുകൾ അംഗപരിമിത സൗഹൃദമാക്കും -കെ.സി. വേണുഗോപാൽ എം.പി ആലപ്പുഴ: ലോക്സഭ മണ്ഡലത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനിലും അംഗപരിമിതർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്ന് കെ.സി. വേണുഗോപാൽ എം.പി അറിയിച്ചു. പ്ലാറ്റ്ഫോമിലേക്ക് കയറാനുള്ള റാമ്പ്, പ്രത്യേക ടിക്കറ്റ് കൗണ്ടർ, അംഗപരിമിത സൗഹൃദ ടോയ്‍ലറ്റുകൾ, പാർക്കിങ് സൗകര്യം തുടങ്ങിയ സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തുന്നത്. കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം, ചേപ്പാട്, കരുവാറ്റ, അമ്പലപ്പുഴ, ആലപ്പുഴ, തുമ്പോളി, മാരാരിക്കുളം, ചേർത്തല, തുറവൂർ, എഴുപുന്ന, അരൂർ തുടങ്ങി മണ്ഡലത്തിലെ ചെറുതും വലുതുമായ എല്ലാ സ്റ്റേഷനിലും ഈ സൗകര്യങ്ങൾ ഏർപ്പെടുത്തും. ചേർത്തല റെയിൽവേ സ്റ്റേഷനിൽ നടന്നുവന്ന പ്ലാറ്റ്ഫോം എക്സ്െറ്റൻഷൻ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായി. 572 മീറ്ററാണ് ഇവിടെ പ്ലാറ്റ്ഫോം നീട്ടിയത്. കരുനാഗപ്പള്ളിയിലെ എഫ്.സി.ഐ ഗോഡൗണിലേക്കുള്ള റെയിൽവേ ട്രാക്ക് നീക്കം ചെയ്തെങ്കിലേ ഇവിടെ ബാക്കിയുള്ള വികസനം സാധ്യമാകൂ എന്നതാണ് റയിൽവേയുടെ നിലപാട്. ഈ ട്രാക്ക് ഇപ്പോൾ ഉപയോഗിക്കുന്നുമില്ല. ഈ സാഹചര്യത്തിൽ ട്രാക്ക് നീക്കാൻ നടപടി വേണമെന്ന് റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടും. ഇക്കാര്യം ഡിവിഷൻ തലത്തിലുള്ള റെയിൽവേ വികസനം സംബന്ധിച്ച യോഗത്തിലും ചർച്ച ചെയ്യുമെന്നും എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.