ഇൻബോക്​സ്​

ബസ് സ്റ്റോപ് ബോര്‍ഡുകള്‍ പട്ടണത്തിൽ സ്ഥാപിക്കണം സ്ഥലപ്പേരെഴുതിയ വ്യക്തമായ ബസ് സ്റ്റോപ് ബോര്‍ഡുകള്‍ പട്ടണത്തിൽ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം. തോന്നിയ ഇടങ്ങളിലെല്ലാം ബസുകള്‍ അച്ചടക്കമില്ലാതെ നിര്‍ത്തുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. വിനോദസഞ്ചാര കേന്ദ്രമായതിനാല്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ സ്ഥലപ്പേരെഴുതിയ ബസ് സ്റ്റോപ് ബോര്‍ഡുകളാണ് ആവശ്യം. യാത്രക്കാര്‍ക്ക് കൃത്യമായി സ്ഥലം മനസ്സിലാക്കാന്‍ അത് ഉപകരിക്കും. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പട്ടണത്തിലെ ബസ് സ്റ്റോപ്പുകളുടെ ക്രമീകരണം. ജങ്ഷനുകളോട് ചേര്‍ന്നും പാലങ്ങളുടെ കയറ്റിറക്കങ്ങളിലും വളവുകളിലും അനധികൃത സ്‌റ്റോപ്പുകളുണ്ട്. മിക്കയിടങ്ങളിലും യാത്രക്കാര്‍ക്ക് ഇറങ്ങാന്‍ റോഡരികിൽ ആവശ്യമായ സ്ഥലം ഉണ്ടാവില്ല. തോമസ് മത്തായി കരിക്കംപള്ളി പ്രസിഡൻറ്, തത്തംപ്പള്ളി െറസിഡൻറ്സ് അസോസിയേഷൻ പൊതു ശൗചാലയങ്ങളുടെ അഭാവം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് പൊതുശൗചാലയങ്ങൾ ഇല്ലാത്തത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പഞ്ചായത്ത് മുൻകൈയെടുത്ത് പ്രശ്നത്തിന് പരിഹാരം കാണണം. സമീപത്തെ ഒഴിഞ്ഞ പുരയിടങ്ങളിലും ഓടകളിലുമാണ് മിക്കവരും മൂത്രമൊഴിക്കുന്നത്. മെഡിക്കൽ കോളജിന് സമീപത്തെ ഓടകൾ ഇക്കാരണത്താൽ ദുർഗന്ധപൂരിതമാണ്. ഇതിനെതിരെ അധികൃതർ നടപടി സ്വീകരിക്കണം. കെ. ഷഫീഖ് പൊതുപ്രവർത്തകൻ വഴിയോര കച്ചവടം മൂലം മാർഗതടസ്സം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം മതിലിനോട് ചേർന്നുള്ള വഴിയോര കച്ചവടം മാർഗതടസ്സം സൃഷ്ടിക്കുന്നു. ഇതുമൂലം കാൽനടയാത്ര ദുസ്സഹമാണ്. ദിനംപ്രതി കച്ചവടസ്ഥാപനങ്ങൾ കൂടിവരുകയാണ്. മെഡിക്കൽ കോളജ് സൂപ്രണ്ടിന് പരാതി കൊടുത്തിട്ടും നടപടി ഉണ്ടാകുന്നില്ല. പ്രശ്നത്തി​െൻറ ഗൗരവം കണക്കിലെടുത്ത് ഇവരെ ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണം. എ.എ. അഷ്റഫ് കിണർമുക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.