കുട്ടനാട്: മുറിവില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ അനാഥ വയോധികന് തണലൊരുക്കി തലവടി ഗ്രാമപഞ്ചായത്ത് അംഗം. ആരും ആശ്രയമില്ലാതെ കഴിഞ്ഞ തലവടി പീടികപ്പറമ്പില്‍ ജോര്‍ജ്കുട്ടിയെയാണ് (75) പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത് ഇടപെട്ട് അഗതി മന്ദിരത്തിലാക്കിയത്. മാനസിക വെല്ലുവിളി നേരിടുന്ന ജോര്‍ജ്കുട്ടി വര്‍ഷങ്ങളായി ഒറ്റക്കാണ് കഴിഞ്ഞിരുന്നത്. വിവിധ രോഗങ്ങള്‍ അലട്ടിയിരുന്ന ഇയാള്‍ക്ക് മറ്റുള്ളവര്‍ നല്‍കുന്ന ഭക്ഷണമായിരുന്നു വിശപ്പകറ്റാനുള്ള ഏക മാര്‍ഗം. നടക്കാന്‍ കഴിയാത്ത അവസ്ഥയിലായ വയോധികൻ വഴിയരികില്‍ തളര്‍ന്നുകിടക്കുകയായിരുന്നു. ഇൗ നിസ്സഹായാവസ്ഥ കണ്ട പഞ്ചായത്ത് മുൻ അംഗം സുജയാണ് അജിത്ത് കുമാറിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് അജിത്ത് കൊച്ചമ്മനം സ്‌നേഹഭവന്‍ അനാഥാലയത്തിലെ സെക്രട്ടറി ജോണിക്കുട്ടിയെ വിവരം ധരിപ്പിച്ചു. തുടർന്ന് അടിയന്തര ശുശ്രൂഷ നല്‍കി സ്‌നേഹഭവനിലേക്ക് മാറ്റി. വിദഗ്ധ ചികിത്സക്കായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. സതീഷ് കുമാര്‍, സജിത്ത്, സന്തോഷ്, ഷാജി എന്നിവരും സഹായത്തിന് എത്തി. ജിഷ്ണുവിെൻറ മരണം: സര്‍ക്കാറും സ്വാശ്രയ മാനേജ്മെൻറും ഒത്തുകളിക്കുന്നു -എം.എസ്.എഫ് ആലപ്പുഴ: ജിഷ്ണു പ്രണോയിയുടെ മരണത്തിൽ സര്‍ക്കാറും സ്വാശ്രയ മാനേജ്മെൻറും ഒത്തുകളിക്കുകയാണെന്ന് എം.എസ്.എഫ് ജില്ല കമ്മിറ്റി. ഒരു വർഷം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ എത്തിക്കാൻ ശ്രമം നടത്തുന്നതിന് പകരം രക്തസാക്ഷിയെ സ്വന്തമാക്കാനുള്ള പ്രകടനങ്ങളാണ് എസ്.എഫ്.ഐ കലാലയങ്ങളിൽ അടക്കം നടത്തുന്നതെന്നും ഇത് വിദ്യാർഥിസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും യോഗം ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻറ് അൽത്താഫ് സുബൈർ അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ റാഷിദ് മണ്ണഞ്ചേരി, ഉനൈസ് കായംകുളം, സിറാജ് ചിയാംവെളി, സ്വാലിഹ് മണ്ണഞ്ചേരി, അംജിത് മാവേലിക്കര, ഷാനു ചാരുംമൂട്, ആസിഫ് ആറാട്ടുപുഴ, ഹബീസ് കായംകുളം, ഇർഫാൻ കായംകുളം, നാസിമുദ്ദീൻ, സജ്ജാദ് സിറാജ്, ഷാഫി പാനൂർ തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി സദ്ദാം ഹരിപ്പാട് സ്വാഗതവും വൈസ് പ്രസിഡൻറ് അനീസ് റഹ്മാൻ നന്ദിയും പറഞ്ഞു. അരൂർ-അരൂക്കുറ്റി റോഡ് നിർമാണം സ്തംഭനത്തിൽ അരൂർ: ക്വാറി നിയന്ത്രണംമൂലം മെറ്റൽ ദൗർലഭ്യം ഉണ്ടായ സാഹചര്യത്തിൽ അരൂർ-അരൂക്കുറ്റി റോഡ് നിർമാണം സ്തംഭനത്തിലായി. ക്വാറി നിയന്ത്രണം നീങ്ങാതെ മെറ്റൽ ഇറക്കാൻ സാധ്യമല്ലെന്ന നിലപാടിലാണ് കരാറുകാരൻ. തകർന്നുകിടക്കുകയായിരുന്ന റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള മുറവിളികൾ വ്യാപകമായപ്പോഴാണ് പുതിയ പ്രതിസന്ധി. ഈ റോഡിനോടൊപ്പം പ്രവൃത്തി ആരംഭിച്ച മുക്കം റോഡ് ദേശീയപാത നിലവാരത്തിൽ പുനർനിർമാണം പൂർത്തിയാക്കിയിട്ട് രണ്ടാഴ്ച പിന്നിടുന്നു. ക്വാറികൾ സ്വന്തമായുള്ള കരാറുകാരന് നിയന്ത്രണം ബാധകമായില്ലെന്ന് പറയുന്നു. അരൂക്കുറ്റി-അരൂർ റോഡിെൻറ കരാറുകാരന് നിലവിെല സാഹചര്യത്തിൽ റോഡ് പണി അടിയന്തരമായി പൂർത്തീകരിക്കാൻ സാധിക്കാത്ത സ്ഥിതിയാണത്രേ. സർക്കാർ എന്തെങ്കിലും അനുകൂല തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.