ചേര്‍ത്തല: കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. ആലപ്പുഴ കനാല്‍ വാര്‍ഡ് മാളികമുക്ക് കൊടിവീട് പുരയിടത്തില്‍ ഷിജോയാണ് (36) പിടിയിലായത്. ചേര്‍ത്തല റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് ഒരുകിലോയിലേറെ കഞ്ചാവുമായി ഞായറാഴ്ച വൈകുന്നേരം ചേര്‍ത്തല എസ്.ഐ ജി. അജിത് കുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. തമിഴ്‌നാട് കമ്പത്തുനിന്ന് 8000 രൂപക്ക് ശേഖരിച്ച് ചേര്‍ത്തലയിലും പരിസരത്തും ചില്ലറ വില്‍പനക്ക് എത്തിച്ചതാണ് കഞ്ചാവെന്ന് പ്രതി വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ചെറിയ പോളിത്തീൻ കവറിലാക്കി 600 രൂപ നിരക്കിലാണ് വില്‍പന. പൊലീസിന് ലഭിച്ച രഹസ്യസേന്ദശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ചേര്‍ത്തലയില്‍ വിതരണത്തിന് ശേഷം ആലപ്പുഴയിലെത്തി വില്‍പനയാണ് പതിവ്. വിദ്യാര്‍ഥികളാണ് കൂടുതലും ഇടപാടുകാർ. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കുടുംബശ്രീ അയൽക്കൂട്ടം തെരഞ്ഞെടുപ്പ് ഇന്ന് മുതല്‍ ആലപ്പുഴ: മൂന്ന് ഘട്ടങ്ങളായി കുടുംബശ്രീയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടമായ അയല്‍ക്കൂട്ടങ്ങളുടെ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച ആരംഭിക്കും. അയൽക്കൂട്ടങ്ങള്‍ സ്വയം തെരഞ്ഞെടുക്കുന്ന അധ്യക്ഷകളാണ് അയല്‍ക്കൂട്ടതല തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. പ്രസിഡൻറ്, സെക്രട്ടറി, ആരോഗ്യദായക വളൻറിയര്‍, വരുമാന ദായക വളൻറിയര്‍, അടിസ്ഥാന സൗകര്യ വളൻറിയര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ജില്ലയിലെ ആകെയുള്ള 19,677 അയൽക്കൂട്ടങ്ങളില്‍ അഫിലിയേഷന്‍ പുതുക്കിയ 17,030 അയല്‍ക്കൂട്ടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ജില്ല കുടുംബശ്രീ മിഷന്‍ ഡി.എം.സി സുജ ഈപ്പന്‍, എ.ഡി.എം.സി കെ.ബി. അജയകുമാര്‍ എന്നിവര്‍ അറിയിച്ചു. പുതുവത്സരാഘോഷം അമ്പലപ്പുഴ: കരൂർ യുവചേതന വായനശാല ആൻഡ് ഗ്രന്ഥശാല ബാലവേദിയുടെ പുതുവത്സരാഘോഷം പുറക്കാട് പഞ്ചായത്ത് അംഗം ബി. പ്രിയ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡൻറ് എസ്. അഭിഷേക് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ അമ്പലപ്പുഴ താലൂക്ക് എക്സി. അംഗം ജി. ശശിധരൻപിള്ള പുതുവത്സര സന്ദേശം നൽകി. ഗ്രന്ഥശാലപ്രസിഡൻറ് വി.വി. രാധാകൃഷ്ണൻ, എക്സി. അംഗം കെ. രാജീവൻ, ജി. വിനോദ് എന്നിവർ സംസാരിച്ചു. ബാലവേദി സെക്രട്ടറി മേഘ എസ്. മനോജ് സ്വാഗതവും ജി. ഗോകുൽ നന്ദിയും പറഞ്ഞു. നാടൻപാട്ട്, കവിതാലാപനം, സിനിമ ഗാനാലാപനം ക്വിസ് മത്സരം എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.