നിരവധി കുടുംബങ്ങൾക്ക് സംസ്കരിക്കാൻ സ്ഥലമില്ല ചാരുംമൂട്: മേഖലയിലെ പഞ്ചായത്തുകൾ തോറും പൊതുശ്മശാനം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞദിവസം ചുനക്കര പഞ്ചായത്തിലെ കരിമുളയ്ക്കൽ മാമൂട് വാലുകുറ്റിയിൽ കുഞ്ഞുമോൻ എന്ന നാടക കലാകാരെൻറ മൃതദേഹം സംസ്കരിക്കാൻ സ്ഥലമില്ലാതെ റോഡരികിൽ വീടിെൻറ ഭിത്തിയോട് ചേർന്ന് ചിതയൊരുക്കിയ സംഭവം നാടിനെ വേദനയിലാഴ്ത്തിയിരുന്നു. താമരക്കുളം, ചുനക്കര, പാലമേൽ, നൂറനാട് പഞ്ചായത്തുകളിൽ നിരവധി കുടുംബങ്ങളാണ് ആരെങ്കിലും മരിച്ചാൽ മൃതദേഹം മറവുചെയ്യാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്നത്. വീട് നിൽക്കുന്ന സ്ഥലം മാത്രം സ്വന്തമായുള്ളവർ വീട്ടിലെ ആരെങ്കിലും മരിച്ചാൽ അവരുടെ ഭൗതികശരീരം മറവുചെയ്യാൻ ബന്ധുക്കളുടെയോ അയൽവാസികളുടെയോ സഹായം തേടേണ്ട അവസ്ഥയാണ്. ഇതിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പഞ്ചായത്തുതലത്തിൽ സാധ്യമല്ലെങ്കിൽ ബ്ലോക്ക് തലത്തിൽ പൊതുശ്മശാനം സ്ഥാപിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ തയാറാകണം. ബ്ലോക്ക് പഞ്ചായത്തിെൻറ പരിധിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള നിരവധി സ്ഥലങ്ങൾ ഉപയോഗമില്ലാതെ കിടക്കുമ്പോഴാണ് ജനങ്ങൾ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. നൂറനാട് െലപ്രസി സാനേറ്റാറിയത്തിൽ ഏക്കർകണക്കിന് സ്ഥലമാണ് വെറുതെ കിടക്കുന്നത്. ഇവിടെ സാനറ്റോറിയം അന്തേവാസികൾക്കായി ശ്മശാനം ഉണ്ടെങ്കിലും ഐ.ടി.ബി.പി ക്യാമ്പ് വന്നതോടെ അവിടെ മൃതദേഹം എത്തിക്കണമെങ്കിൽ കിലോമീറ്ററോളം ചുറ്റി പോകേണ്ട സ്ഥിതിയാണ്. നിലവിെല ശ്മശാനം സാനറ്റോറിയം വളപ്പിലേക്ക് മാറ്റി സ്ഥാപിക്കുകയും അതിൽ ഒരുഭാഗം മേഖലയിലെ പാവങ്ങളുടെ ഭൗതികശരീരം സംസ്കരിക്കാൻ മാറ്റിവെക്കുകയും ചെയ്താൽ പ്രശ്നത്തിന് പരിഹാരമാകുമെന്നും അഭിപ്രായമുണ്ട്. ബാങ്കുകൾ ഇൗടാക്കിയ പിഴ മടക്കി നൽകണം ആലപ്പുഴ:- ബാങ്കുകൾ ഈടാക്കിയ മിനിമം ബാലൻസ് പിഴ പിൻവലിച്ച് അക്കൗണ്ട് ഉടമകൾക്ക് തിരികെ നൽകണമെന്ന് ജനതാദൾ (എസ്) ആവശ്യപ്പെട്ടു. സാധാരണക്കാർക്ക് വലിയ വാഗ്ദാനങ്ങൾ നൽകി സീറോ ബാലൻസ് അക്കൗണ്ട് എടുപ്പിച്ചശേഷം അവർക്ക് സർക്കാർ നൽകുന്ന സബ്സിഡി, പെൻഷൻ പണത്തിൽ കൈയിട്ട് വാരുന്ന ബാങ്കുകളുടെ നിലപാട് അപലപനീയമാണ്. ജില്ല സെക്രട്ടറി പി.ജെ. കുര്യൻ യോഗം ഉദ്ഘാടനം ചെയ്തു. ഹസൻ എം. പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. കെ.എസ്. സുധാകരൻ, മുഹമ്മദ് റിയാസ്, പി.എ. സജീവ്, എച്ച്. നൗഷാദ്, ജമാലുദ്ദീൻ മുസ്ലിയാർ, വി.എസ്. ജോഷി എന്നിവർ സംസാരിച്ചു. പൊലീസ് നിയമന തട്ടിപ്പ് അന്വേഷിക്കണം ഹരിപ്പാട്: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് നടന്ന പൊലീസ് നിയമന തട്ടിപ്പ് അന്വേഷിക്കണമെന്ന് സി.പി.ഐ ഹരിപ്പാട് മണ്ഡലം സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അന്വേഷണം ത്വരിതപ്പെടുത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കണം. ഹരിപ്പാട് മണ്ഡലത്തിെൻറ വിവിധ പ്രദേശങ്ങള്‍ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലാണ്. കുടിവെള്ളത്തിെൻറ ഗുണനിലവാരം ഉറപ്പുവരുത്തുകയും കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സെക്രട്ടറിയായി കെ. കാർത്തികേയനെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.