പള്ളി അധികാരികളും സമീപവാസികളും തമ്മി​െല വഴിത്തർക്കം സങ്കീർണമാകുന്നു

ആലങ്ങാട്: മാഞ്ഞാലി വ്യാകുലമാതാ പള്ളി അധികാരികളും സമീപവാസികളും തമ്മിെല വഴിത്തർക്കം കൂടുതൽ സങ്കീർണമാകുന്നു. കലക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയുടെ വ്യവസ്ഥകൾ മറികടന്ന് പള്ളി അധികാരികളുടെയും വിശ്വാസികളുടെയും നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ വഴിയിൽ ടൈൽ വിരിച്ചു. പുലർച്ച മുതൽ ടൈൽ വിരിക്കുന്നതിനുള്ള ഒരുക്കം നടക്കുന്നതറിഞ്ഞ് സമരസമിതി അംഗങ്ങളും നാട്ടുകാരും തടിച്ചുകൂടി. വിവരമറിയിച്ചതിനെത്തുടർന്ന് റവന്യൂ അധികാരികളും പൊലീസും സ്ഥലത്തെത്തി. ഇരു വിഭാഗങ്ങളും തമ്മിൽ തർക്കം നടക്കുന്നതിനിടെ ടൈൽ വിരിക്കുന്ന പണികൾ ഏറക്കുറെ പൂർത്തിയാക്കി. സ്ഥലത്ത് യാതൊരു നിർമാണപ്രവർത്തങ്ങളും നടത്തരുതെന്ന കലക്ടറുടെ ഉത്തരവ് നിലനിൽേക്ക ടൈൽ വിരിക്കുന്നിടത്ത് പൊലീസ് നോക്കുകുത്തിയായെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ഡിവൈ.എസ്.പി പ്രഭുല്ലചന്ദ്രൻ, ആലുവ സി.ഐ വിശാൽ ജോൺസൻ, ആലങ്ങാട് എസ്.ഐ എൽ. അനിൽകുമാർ, ചെങ്ങമനാട് എസ്.ഐ എ.കെ. സുധീർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷ്, കരുമാല്ലൂർ വില്ലേജ് ഓഫിസർ രാജീവ് എന്നിവരും സ്ഥലത്തെത്തി. തുടർന്ന് താലൂക്ക് ഓഫിസിൽ നടന്ന ചർച്ചയിൽ പള്ളി പ്രതിനിധികൾ സംബന്ധിച്ചു. ഞായറാഴ്ച നടത്തിയ നിർമാണപ്രവൃത്തികൾ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സമരസമിതി അംഗങ്ങൾ ചർച്ചയിൽനിന്ന് വിട്ടുനിന്നു. ഇവർ സ്ഥലത്ത് പ്രതിഷേധ സമരം തുടരുകയാണ്. തിങ്കളാഴ്ച രാവിലെ സർവേ നടപടികൾ പൂർത്തിയാക്കാനാണ് റവന്യൂ അധികൃതരുടെ തീരുമാനം. എന്നാൽ, പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സർേവ പൂർത്തിയായിട്ടുള്ളതാണെന്നും പരാതിക്കാരുടെ സ്ഥലമാണ് അളക്കേണ്ടതെന്നും പാരിഷ് കൗൺസിൽ സെക്രട്ടറി ടൈറ്റസ് മേട്ടുങ്ങൽ പറയുന്നു. സമരക്കാർ രാത്രിയും സ്ഥലത്ത് പ്രതിഷേധം തുടരുന്നതിനാൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.