സി.പി.എം ജില്ല സമ്മേളനത്തിൽ വളൻറിയർ പരേഡ്​ ഒഴിവാക്കി

കൊച്ചി: സി.പി.എം ജില്ല സമ്മേളനത്തിൽ വളൻറിയർ മാർച്ച് ഇല്ല. നഗരത്തിൽ ഉണ്ടാകാവുന്ന ഗതാഗതക്കുരുക്കാണ് കാരണമായി പറയുന്നത്. എന്നാൽ, ഇതിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തി. സംസ്ഥാനത്ത് ഇതുവരെ നടന്ന എല്ലാ ജില്ല സമ്മേളനങ്ങളുടെയും സമാപനം വളൻറിയർ മാർച്ചി​െൻറ അകമ്പടിയോടെയുള്ള പ്രകടനത്തോടെയായിരുന്നു. ഇനി നടക്കാൻ പോകുന്ന മറ്റ് ജില്ല സമ്മേളനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ജില്ലയിലെ മുഴുവൻ ലോക്കൽ, ഏരിയ സമ്മേളനങ്ങളും വളൻറിയർ മാർച്ചി​െൻറ അകമ്പടിയോടെയാണ് നടന്നത്. ജില്ല സമ്മേളനത്തിനുേവണ്ടിയുള്ള പരിശീലനം എല്ലാ സ്ഥലങ്ങളിലും തുടർന്നുവരുകയുമായിരുന്നു. ഇൗ സാഹചര്യത്തിലും എറണാകുളത്ത് മാത്രം വാളൻറിയർ മാർച്ച് മാറ്റിവെക്കേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നാണ് എതിർപ്പുമായി രംഗത്തെത്തിയവർ പറയുന്നത്. സമ്മേളനങ്ങളോടെ ഏറക്കുറെ അപ്രസക്തമായി മാറിയ പഴയ വി.എസ്. പക്ഷക്കാരാണ് തീരുമാനം വിവാദമാക്കാൻ മുന്നിൽ നിൽക്കുന്നത്. വളൻറിയർ പരേഡ് മാത്രമല്ല ജില്ലയിൽ കേന്ദ്രീകരിച്ചുള്ള പ്രകടനവും ഒഴിവാക്കിയിരിക്കുകയാണ്. ഒരു കേഡർ പാർട്ടി എന്ന നിലയിൽ മൂന്നുവർഷം കൂടുേമ്പാൾ നടത്തുന്ന സമ്മേളനങ്ങളിൽ വളൻറിയർ പരേഡ് അനിവാര്യമാണെന്നാണ് എതിർക്കുന്നവരുടെ വാദം. ഇൗ മാസം 16 മുതൽ 18 വരെയാണ് എറണാകുളത്ത് സി.പി.എം ജില്ല സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.