ഒാൺലൈൻ പെൺവാണിഭ കേസ്​: രണ്ടുപേർ കൂടി അറസ്​റ്റിൽ

കൊച്ചി: പുല്ലേപ്പടിയിലെ െഎശ്വര്യ റീജൻസി ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഭിന്നലിംഗക്കാർ ഉൾപ്പെടുന്ന ഒാൺലൈൻ പെൺവാണിഭ സംഘത്തിലെ രണ്ടുപേരെ കൂടി എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയും എറണാകുളം കാരിക്കാമുറി വളന്തറ വീട്ടിൽ താമസക്കാരനുമായ വി.എസ്. രാജേഷ് (34), ഡൽഹി ജിൽമിൽ കോളനി കൃഷ്ണമാർക്കറ്റ് നൂറുല്ല (37) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എ. അനന്തലാലി​െൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒാൺലൈൻ സൈറ്റുകൾ വഴി സംഘത്തി​െൻറ ഫോൺ നമ്പർ പരസ്യപ്പെടുത്തി ഇടപാട് ഉറപ്പിക്കുന്ന ജോലിയാണ് നൂറുല്ല ചെയ്തിരുന്നത്. സൈബർ സെല്ലി​െൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഇതിനായി ഉപയോഗിച്ചിരുന്ന ഫോണുകൾ പിടിച്ചെടുത്തു. ലോഡ്ജ് ഉടമയുമായി ചേർന്ന് ഇടപാടുകാർക്ക് വേണ്ട സഹായങ്ങളും പെൺവാണിഭ സംഘത്തിന് സംരക്ഷണവും കൊടുത്തിരുന്നയാളാണ് അറസ്റ്റിലായ ടാക്സി ഡ്രൈവർ രാജേഷ്. ആദ്യം അറസ്റ്റിലായ ലോഡ്ജുടമയടക്കമുള്ള പ്രതികൾ റിമാൻഡിലാണ്. സെൻട്രൽ എസ്.െഎ. ജോസഫ് സാജൻ, എസ്.െഎ ജെയ്ജി മാത്യു, സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ മണി, ഷാജി, സിവിൽ പൊലീസ് ഒാഫിസർമാരായ സുധീഷ്, രാഗേഷ്, ഇഗ്നേഷ്യസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.