തോമസ് ചാണ്ടിയുടെ ഭൂമിയില്‍നിന്ന്​ കരിക്ക്​ ഇട്ടവർ പിടിയിൽ

കുട്ടനാട്: തോമസ് ചാണ്ടി എം.എൽ.എയുടെ വിവാദ ഭൂമിയില്‍നിന്ന് കരിക്ക് ഇട്ടവർ പിടിയില്‍. ഞായറാഴ്ച ഉച്ചയോടെ മാർത്താണ്ഡൻ ഭൂമിയിലാണ് സംഭവം. അഞ്ചംഗ സംഘം തോമസ് ചാണ്ടിയുടെ പുരയിടത്തില്‍നിന്ന് കരിക്ക് ഇട്ടപ്പോള്‍ കാവല്‍ക്കാരനും പണിക്കാരും ചോദ്യം ചെയ്തു. തുടര്‍ന്ന് ഉന്തുംതള്ളുമുണ്ടായി. പരിക്കേറ്റ കാവല്‍ക്കാരനും പണിക്കാരും ആശുപത്രിയില്‍ ചികിത്സ തേടി. തുടർന്ന് കൈനകരി സ്വദേശികളും സഹോദരങ്ങളുമായ സിജോ, സിനോ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോണിയിലെത്തിയ ഇവർ അവിടെ ആ സമയം ഉണ്ടായിരുന്ന ഒരാളുടെ അനുവാദം വാങ്ങി കരിക്ക് ഇടുകയായിരുന്നു. ഈ സമയം കാവൽക്കാരനും പണിക്കാരും സ്ഥലത്തെത്തി. കരിക്കിടാൻ സമ്മതം നൽകിയയാൾ കൈമലർത്തിയതോടെ തർക്കമായി. സിജോ ഡൽഹിയിലും സിനോ ബംഗളൂരുവിലുമാണ് ജോലി ചെയ്യുന്നത്. സുഹൃത്തുക്കൾക്കൊപ്പം കായൽസൗന്ദര്യം ആസ്വദിക്കാൻ എത്തിയതായിരുന്നു സംഘം. പുളിങ്കുന്ന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.