പറവൂർ : പറവൂർ ആസ്ഥാനമായ സാഹിത്യ പ്രവർത്തക സഹകരണ സ്വാശ്രയ സംഘത്തിെൻറ പത്താമത് സാഹിത്യശ്രീ പുരസ്കാരത്തിന് പത്രപ്രവർത്തകർ ഡോ. കെ. ശ്രീകുമാർ അർഹനായി. നാടക രംഗത്ത് പ്രവർത്തിച്ചിരുന്നവരുടെ ജീവിതവുമായി ബന്ധപ്പെട്ട 'അരങ്ങ്' എന്ന ഗ്രന്ഥത്തിനാണ് 10,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയ അവാർഡ്. എറണാകുളം ജില്ലയിലെ കണയന്നൂർ സ്വദേശിയായ ശ്രീകുമാർ വർഷങ്ങളായി കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.