റോഡിലും പുഴയിലും മാലിന്യം തള്ളുന്നവർ ഇനി കുടുങ്ങും

മൂവാറ്റുപുഴ: റോഡിലും പുഴയിലും മാലിന്യം തള്ളുന്നവരെ പിടികൂടാൻ സ്ക്വാഡ് രൂപവത്കരിച്ച് നഗരസഭ. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയാണ് വാഹനങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയുമായി ഇറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി പരിശോധനയിൽ റോഡിൽ മാലിന്യം തള്ളാനെത്തിയ ആറു വാഹനങ്ങൾ പിടികൂടി പിഴ ഈടാക്കി. കല്യാണ വീടുകളിൽനിന്നും ഒാഡിറ്റോറിയങ്ങളിൽനിന്നുമുള്ള മാലിന്യങ്ങൾ റോഡിലും പുഴയിലും തള്ളുന്നത് വ്യാപകമായതിനെ തുടർന്നാണ് നഗരസഭ പ്രത്യേക്ഷ നിരീക്ഷണ സ്ക്വാഡിന് രൂപം നൽകിയത്. ഇത്തരം സ്ഥലങ്ങളിൽനിന്ന് മാലിന്യം നീക്കാൻ ക്വട്ടേഷൻ എടുക്കുന്ന സംഘങ്ങൾ ഇത് വാഹനങ്ങളിൽ കയറ്റി കൊണ്ടുവന്നു റോഡിലും പുഴയിലും തള്ളുകയാണ് ചെയ്യുന്നത്. അറവുമാലിന്യങ്ങളും വ്യാപകമായി പുഴയിൽ ഒഴുക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.