കുടിവെള്ള പദ്ധതി ഉദ്ഘാടനം

മൂവാറ്റുപുഴ: പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് 12ാം വാർഡ് കല്ലട പൂതപ്പാറ സ്വാശ്രയ കുടിവെള്ള പദ്ധതി എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷീദാ സലിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് അലക്സി സ്കറിയ, ജില്ല പഞ്ചായത്ത്‌ അംഗം കെ. ടി. അബ്രഹാം, ബ്ലോക്ക് വൈസ് പ്രസിഡൻറ് വിന്‍സന്‍ ഇല്ലിക്കല്‍, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് സജി കെ. വര്‍ഗീസ്‌, വാര്‍ഡ്‌ മെംബര്‍ ജേക്കബ് മണിത്തോട്ടം തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തിൽനിന്ന് 12 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച പദ്ധതി 46 കുടുംബങ്ങൾക്ക് പ്രയോജനകരമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.