അംഗത്വ വിതരണ കാമ്പയിൻ

കോതമംഗലം: സംസ്ഥാന സിവിൽ സർവിസിൽ കെ.എ.എസ്‌ നടപ്പാക്കുമ്പോൾ സംവരണം നിഷേധിക്കുന്നത് ഇടതുപക്ഷ സർക്കാറി​െൻറ ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് വ്യക്തമാക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് കെ.എം. അബ്ദുൽ മജീദ്. പല്ലാരിമംഗലത്ത് എസ്‌.ഇ.യു അംഗത്വ വിതരണ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എസ്.ഇ.യു ജില്ല പ്രസിഡൻറ് ഒ.ഇ. റഹിം അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.എം. റഷീദ്, മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡൻറുമാരായ കെ.എം. ഇബ്രാഹിം, ഉസ്മാൻ തോലക്കര, എം.എം. അലിയാർ മാസ്റ്റർ, പി.എം.എ. കരീം, എം.എം. അഷ്‌റഫ്, കെ.എം. മൈതീൻ, കെ.എസ്‌. അലിക്കുഞ്ഞ്, കെ.ബി. മുഹമ്മദ്‌ഷാഫി, പി.എം. ഹസൻകുഞ്ഞ്, കെ.എം. അൻസാരി, സി.എം. അസ്‌കർ, മുഹമ്മദ് നിഷാദ്, ദിൽഷാദ്, കെ.എ. ഷിയാസ്, കെ.എം. മുഹമ്മദ്, ഷെഫീഖ്, ടി.ഇ. ഷംസുദ്ദീൻ എന്നിവർ സംബന്ധിച്ചു. ജില്ല സെക്രട്ടറി പി.എം.നൗഷാദ് സ്വാഗതവും ട്രഷറർ ജമാൽ നന്ദിയും പറഞ്ഞു. മോദി ഭരണത്തിൽ 51 ലക്ഷം തൊഴിൽ നഷ്ടം -എം.ബി. രാജേഷ് കോതമംഗലം: വർഷത്തിൽ രണ്ട് കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മോദി ഭരണം മൂന്ന് വർഷം പിന്നിടുമ്പോൾ 51 ലക്ഷം പേരുടെ തൊഴിൽ നഷ്ടമാക്കിയതായി എ.ബി. രാജേഷ് എം.പി. സി.പി.എം ജില്ല സമ്മേളനത്തി​െൻറ ഭാഗമായി കോതമംഗലത്ത് സംഘടിപ്പിച്ച യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അരാഷ്ട്രീയത വളർത്താനുള്ള ശ്രമങ്ങളെ യുവ സമൂഹം ചെറുക്കാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി കൺവീനർ ആൻറണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജോൺ ഫെർണാണ്ടസ്, പി.ആർ. മുരളീധരൻ, ആർ. അനിൽകുമാർ, എസ്. സതീഷ്, സിനിമ നടൻ വിനയ് ഫോർട്ട്, ബാലതാരം ചേതൻലാൽ, പ്രിൻസി കുര്യാക്കോസ്, കെ.ബി. അരുൺകുമാർ, പി.ബി. രതീഷ്, കെ.പി. മോഹനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.