ആവാസ്​ യോജനയിൽ ഇതരസംസ്​ഥാന തൊഴിലാളികളെ രജിസ്​റ്റർ ചെയ്യിക്കുന്നതിന് േട്രഡ് യൂനിയൻ സംഘടനകൾ രംഗത്തിറങ്ങണമെന്ന് മന്ത്രി

പെരുമ്പാവൂർ: സൗജന്യ ഇൻഷുറൻസ് പദ്ധതിയായ ആവാസ് യോജനയിൽ ഇതര സംസ്ഥാന തൊഴിലാളികളെ രജിസ്റ്റർ ചെയ്യിക്കാൻ േട്രഡ് യൂനിയൻ സംഘടനകൾ രംഗത്തിറങ്ങണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. സി.പി.എം ജില്ല സമ്മേളനത്തി​െൻറ ഭാഗമായി ഫാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ഇതര സംസ്ഥാന തൊഴിലാളി ക്ഷേമവും സർക്കാറും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപകടത്തിൽപ്പെടുന്ന തൊഴിലാളിക്ക് സൗജന്യ ചികിത്സയും മരണപ്പെട്ടാൽ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള സൗകര്യവും നൽകുന്നതാണ് പദ്ധതി. മുഴുവൻ തൊഴിലാളികളെയും ചേർക്കാൻ തൊഴിലുടമകളും തയാറാകണമെന്ന് മന്ത്രി അഭ്യർഥിച്ചു. ജില്ല സെക്രേട്ടറിയറ്റംഗം എൻ.സി. മോഹനൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി സി.കെ. മണിശങ്കർ, സി.കെ. ഉണ്ണികൃഷ്ണൻ, വി.പി. ശശീന്ദ്രൻ, പി.കെ.സോമൻ, സതി ജയകൃഷ്ണൻ, സൗമിനി ബാബു, ധന്യ ലെജു, ഭർതൃഹരി, ആർ.എം. രാമചന്ദ്രൻ, എം.ഐ. ബീരാസ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.ഇ. നൗഷാദ് സ്വാഗതവും, ചെയർമാൻ പി.എം. സലീം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.