അതിരൂപത ഭരണത്തില്‍ ഭൂമാഫിയയും കള്ളപ്പണക്കാരും; ബിഷപ്പുമാർക്ക്​ വൈദികരുടെ കത്ത്​

കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണത്തില്‍ ഭൂമാഫിയ സംഘങ്ങളുടെയും കള്ളപ്പണക്കാരുടെയും കടന്നുകയറ്റമുണ്ടായെന്ന് ബിഷപ്പുമാർക്ക് വൈദിക സമിതിയുടെ കത്ത്. സഭക്ക് കോടികളുടെ നഷ്ടം വരുത്തിയ ഭൂമി ഇടപാടിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് 62 ബിഷപ്പുമാർക്കും സിനഡ് സെക്രട്ടറിക്കും കത്തയച്ചത്. വൈദികർ നിലപാട് കടുപ്പിച്ചതോടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൂടുതൽ പ്രതിരോധത്തിലായി. തിങ്കളാഴ്ച ആരംഭിക്കുന്ന സിനഡ് വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമി ഇടപാട് അന്വേഷിച്ച കമീഷൻ റിപ്പോർട്ടിൽ അതിരൂപത നേതൃത്വത്തിനെതിരെ ഗുരുതര പരാമര്‍ശങ്ങളുണ്ടെന്ന് ഫാ. കുര്യാക്കോസ് മുണ്ടാട് അയച്ച കത്തിൽ പറയുന്നു. വിവാദം സഭയുടെയും അതിരൂപതയുടെയും പ്രതിഛായക്ക് കളങ്കമേൽപ്പിച്ചതായും കത്തിലുണ്ട്. വിഷയം മാധ്യമങ്ങളിലടക്കം ചർച്ചക്ക് വിധേയമാകുകയാണ്. കാനോൻ, സിവിൽ നിയമങ്ങളുടെ നഗ്നമായ ലംഘനം നടന്നതായി അന്വേഷണ കമീഷന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതുവഴി ഇടപാടുമായി ബന്ധമുള്ളവരുടെ ധാർമികതയും വിശ്വാസ്യതയുമാണ് ചോദ്യം ചെയ്യപ്പെടുന്നത്. സഭാ ആസ്ഥാനമായ കാക്കനാെട്ട സ​െൻറ് തോമസ് മൗണ്ടിൽ തിങ്കളാഴ്ച ആരംഭിക്കുന്ന ആറു ദിവസത്തെ സിനഡിൽ വിഷയം ചർച്ചെചയ്യണമെന്നും കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നുമാണ് കത്തിലെ ആവശ്യം. മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ട് കഴിഞ്ഞ ആഴ്ച വൈദിക സമിതിയോഗത്തിൽ അവതരിപ്പിക്കാനായില്ല. ഇവിടെ അവതരിപ്പിച്ചശേഷം റിപ്പോർട്ട് വത്തിക്കാനിലേക്ക് അയക്കുമെന്ന് ഉറപ്പായതോടെ കര്‍ദിനാളിനെ അനുകൂലിക്കുന്നവര്‍ യോഗം തടസ്സപ്പെടുത്തുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.