സാമ്പത്തിക സംവരണം ഗൂഢാലോചന ^എസ്​.എൻ.ഡി.പി യോഗം

സാമ്പത്തിക സംവരണം ഗൂഢാലോചന -എസ്.എൻ.ഡി.പി യോഗം ചേർത്തല: സവർണ നേതാവും മുഖ്യമന്ത്രിയും തമ്മിൽ കോട്ടയം നാട്ടകം െഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയുടെ അനന്തരഫലമാണ് ദേവസ്വം ബോർഡിലെ സാമ്പത്തിക സംവരണമെന്ന് എസ്.എൻ.ഡി.പി യോഗം വാർഷിക റിപ്പോർട്ട്. പ്രകടനപത്രികയിലുണ്ടെന്ന ന്യായം പറഞ്ഞ് സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള നീക്കം അനീതിയും ഗൂഢാലോചനയുടെ ഭാഗവുമാണ്. സാമ്പത്തിക സംവരണത്തെ എതിർക്കുന്ന സി.പി.ഐയിലെ മന്ത്രിമാർ വിട്ടുനിന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. അത് ഗൂഢാലോചനയുടെ ആഴം വർധിപ്പിക്കുന്നു. ദാരിദ്ര്യനിർമാർജന പദ്ധതികൾ ഉപയോഗിച്ചാണ് സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കേണ്ടത്. ഗുരുവി​െൻറ കഴുത്തിൽ കയറിട്ട് മുറുക്കിയവരുടെ സർക്കാർ ഗുരുദേവ​െൻറ പ്രതിമ സെക്രട്ടേറിയറ്റിന് മുന്നിൽ സ്ഥാപിക്കാൻ തീരുമാനിച്ചത് ഗുരുഭക്തരെ അപമാനിക്കലാണ്. വാസ്തുവിധി പ്രകാരം സ്ഥാനനിർണയം നടത്തി ഗുരുദേവ പ്രതിഷ്ഠ നടത്തി ആരാധിക്കുന്ന ഗുരുഭക്തരുടെ മുന്നിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഗുരുപ്രതിമ സ്ഥാപിക്കുമെന്ന് പറയുമ്പോൾ എത്രമാത്രം കുതന്ത്രം ഒളിഞ്ഞിരിപ്പുണ്ടെന്ന് ആലോചിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. സംഘടിത വോട്ടുബാങ്കുകളുടെ ആചാര്യൻ ക്രിമിനൽ കുറ്റം ചെയ്തെന്ന് വിശ്വാസികൾ രേഖകൾ സഹിതം ആരോപണം ഉന്നയിച്ചിട്ടും ഭരണ-പ്രതിപക്ഷ കക്ഷികൾ കണ്ടില്ലെന്ന് നടിക്കുന്നത് ഇരട്ടത്താപ്പാണ്. ആരോപണങ്ങൾ അന്വേഷിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. സത്യം അറിയാൻ ക്രൈസ്തവ വിശ്വാസികൾ അല്ലാത്ത പൊതുവിഭാഗത്തിനും അവകാശമുണ്ട്. ഇക്കാര്യത്തിൽ വി.എം. സുധീര​െൻറയും വി.എസി​െൻറയും പ്രതികരണങ്ങൾ കണ്ടില്ല. രാഷ്ട്രീയക്കാർക്ക് മതേതരത്വം കാപട്യം മാത്രമാണ്. ഓഖി ദുരന്തത്തിൽ ആശ്രിതർക്ക് 22 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയപ്പോൾ മലപ്പുറത്ത് തോണി അപകടത്തിൽ മരിച്ച കുഞ്ഞുങ്ങളുടെ ജീവന് 10,000 രൂപ മാത്രമേ വിലയുണ്ടായിരുന്നുള്ളൂ അവർ പിന്നാക്കക്കാരും അസംഘടിതരും ആയിരുന്നു. രണ്ടാം വിമോചന സമരത്തിനുള്ള സമയം സമാഗതമായിരിക്കുെന്നന്നും റിപ്പോർട്ടിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.