ആലുവ: കളമശ്ശേരി എസ്.സി.എം.എസ് കോളജിൽ വിദ്യാർഥിയെ റാഗ് ചെയ്തതായി പരാതി. ആലുവ പറവൂര്‍ കവല പുന്നോര്‍കോട് വീട്ടില്‍ മുഹമ്മദ് ഫസലിനെ ഒരു സംഘം വിദ്യാർഥികള്‍ മര്‍ദിക്കുകയും മുഖം ക്ലോസറ്റിലമര്‍ത്തി ഫ്ലഷ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. ഒന്നാം വര്‍ഷ ബി.കോം വിദ്യാർഥിയായ മുഹമ്മദ് ഫസലിനെയാണ് 12 ഓളം സീനിയര്‍ വിദ്യാർഥികള്‍ ചേര്‍ന്ന് റാഗ് ചെയ്തത്. ശനിയാഴ്ച രാവിലെ കോളജിലെത്തിയ ഫസലിനോട് സീനിയര്‍ വിദ്യാർഥികള്‍ അര മണിക്കൂര്‍ വെയിലത്ത് കൈ ഉയര്‍ത്തി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് തയാറാകാതിരുന്നതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മുഖത്തും ശരീരത്തിലും മര്‍ദിച്ചു. നാലുപേര്‍ ചേര്‍ന്ന് ക്ലോസറ്റില്‍ മുഖം അമര്‍ത്തി ഫ്ലഷ് ചെയ്യാന്‍ ശ്രമിച്ചു. ഈ സമയത്ത് അധ്യാപകന്‍ വന്നതിനാലാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം മുടിക്കല്‍ സ്വദേശി അമീനെയും ഹോസ്റ്റല്‍ മുറിയിലെ കക്കൂസിലെത്തിച്ച് മര്‍ദിച്ചിരുന്നു. എന്നാല്‍, ഭീഷണി പ്പെടുത്തിയതിനാല്‍ പരാതിപ്പെട്ടില്ല. മര്‍ദനമേറ്റ മുഹമ്മദ് ഫസല്‍ ശ്വാസതടസ്സത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ആലുവ പൊലീസ് മുഹമ്മദ് ഫസലിെൻറ മൊഴിയെടുത്തു. കോളജ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവം ശ്രദ്ധയിൽപെട്ടതായും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും കോളജ് മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.