കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ചതായി പരാതി

ആലുവ: ദേശീയപാതയിൽ കാർ കുറുകെ നിർത്തി . മർദനമേറ്റ ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവർ വിജയനെ(53) ആലുവ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ചൂർണിക്കര കമ്പനിപ്പടിയിലാണ് സംഭവം. ആലപ്പുഴയിൽനിന്നും യാത്രക്കാരുമായി ആലുവയിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് പിന്നിലുണ്ടായിരുന്ന ഹോണ്ടാസിറ്റി കാറിന് സൈഡ് നൽകാത്തതി​െൻറ പേരിലായിരുന്നു മർദനമെന്ന് ഡ്രൈവർ ആരോപിച്ചു. ആശുപത്രിയിൽ ചികിത്സ തേടിയതും പൊലീസിൽ വിവരമറിയിച്ചതുമെല്ലാം കാറിലുണ്ടായിരുന്നവരെ കൂടുതൽ പ്രകോപിപ്പിച്ചു. പൊലീസ് സ്റ്റേഷനിൽ വെച്ചും ഇവർ ഡ്രൈവറെ ഭീഷണിപ്പെടുത്തിയതായി പറയുന്നു. എന്നാൽ, ബസ് കാറിൽ ഉരസിയെന്നാണ് കാറിലുണ്ടായിരുന്നവർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.