മന്ത് പ്രതിരോധ മരുന്ന് വിതരണം

ആലുവ: നഗരസഭ പ്രദേശത്ത് തൊഴിലെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് ജില്ല ആശുപത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ സംഘം ഡി.ഇ.സി, ആൽബെൻഡസോൾ ഗുളികകൾ വിതരണം ചെയ്തു. മന്ത് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗുളികകൾ വിതരണം ചെയ്തത്. നിർമാണമേഖലകൾ, മാർക്കറ്റ്, സിമൻറ് ഗോഡൗണുകൾ, വ്യാപാര സ്ഥാപനങ്ങൾ, മെട്രോ സൗന്ദര്യവത്കരണം എന്നീ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കാണ് ഗുളികകൾ നൽകിയത്. ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷ‍​െൻറ സഹകരണത്തോടെ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളെ രാത്രി വിളിച്ചുചേർത്ത് ഗുളികകൾ വിതരണം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടിമ്മി ഉദ്ഘാടനം ചെയ്തു. പി.എം. മൂസക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഡോ. അനിൽകുമാർ, ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ഭാരവാഹികളായ എ.പി. സഫീർ, കെ. ഇസ്മായിൽ, കെ.ഒ. തോമസ്, എം.എച്ച്. മുനീർ, നീലകണ്ഠ അയ്യർ, എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജ് സ്വാഗതവും കെ. ത്വാഹ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.