ഗതാഗത പരിഷ്കാരത്തിലെ അപാകതകൾ പരിഹരിക്കണം^ സി.പി.ഐ

ഗതാഗത പരിഷ്കാരത്തിലെ അപാകതകൾ പരിഹരിക്കണം- സി.പി.ഐ ആലുവ: നഗരത്തിൽ നടപ്പാക്കിയ ഗതാഗത പരിഷ്കാരത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് സി.പി.ഐ മണ്ഡലം സമ്മേളനം പ്രമേയത്തിലൂെട ആവശ്യപ്പെട്ടു. കാരോത്തുകുഴി ഭാഗത്തെ വളവിൽ, സ്‌ഥലം ഏറ്റെടുത്ത് വീതികൂട്ടണം. തോട്ടയ്ക്കാട്ടുകര -കടുങ്ങല്ലൂർ റോഡി​െൻറ വീതി കൂട്ടൽ ഉടൻ ആരംഭിച്ച് ഈ ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം. തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിന് എല്ലാവരും മുന്നോട്ട് വരുകയും ഇതിനുള്ള പദ്ധതികൾ വേഗത്തിൽ നടപ്പാക്കുകയും ചെയ്യണം. ഭൂരഹിതർക്ക് വീട് വെക്കുന്നതിനായുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എ. ഷംസുദ്ദീനെ മണ്ഡലം സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. 21 അംഗ മണ്ഡലം കമ്മിറ്റിയെയും 23 അംഗ ജില്ല സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ജില്ല സെക്രട്ടറി പി. രാജു, ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ കെ. വിജയൻപിള്ള, എം.ടി. നിക്സൺ, പി. നവകുമാരൻ, കെ.കെ. അഷറഫ്, എൻ. അരുൺ, മനോജ് ജി. കൃഷ്ണൻ, ടി.എൻ. സോമൻ, എൻ.കെ. കുമാരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.