മർദിച്ചതായി പരാതി

എടത്തല: കൊടികുത്തിമല പെരിയാർ വാലി പുറമ്പോക്കിൽ അനധികൃത കെട്ടിട നിർമാണത്തിനെതിരെ പരാതി നൽകിയതിന് . പി.ഡി.പി സംസ്ഥാന കൗൺസിൽ അംഗം നാസർ കൊടികുത്തിമലയെ നസീർ എന്നയാളുടെ നേതൃത്വത്തിൽ മർദിച്ചതായാണ് പരാതി നൽകിയിരിക്കുന്നത്. ആറുമാസം മുമ്പ് പെരിയാർ വാലി പുറമ്പോക്കിൽ റെസിഡൻറ്സ് അസോസിയേഷനുവേണ്ടി കെട്ടിട നിർമാണം ആരംഭിക്കുകയും പരാതിയുടെ അടിസ്ഥാനത്തിൽ പെരിയാർ വാലി അധികൃതർ സ്റ്റോപ് മെമ്മോ നൽകുകയുമുണ്ടായി. അതിനുശേഷം ഞായറാഴ്ച വീണ്ടും നിർമാണം നടത്തിയതിനെ തുടർന്ന് പെരിയാർ വാലി ഉദ്യോഗസ്ഥർ എത്തുകയും നിർമാണം തടയുകയും ചെയ്തു. ഇക്കാരണത്താലാണ് തന്നെ മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ, െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹിത്വത്തിൽനിന്ന് നാസർ കൊടികുത്തിമലയെ മാറ്റിയതിലുള്ള വിരോധത്തിലാണ് ഓഫിസ് പൊളിക്കാൻ ഇദ്ദേഹം നീക്കം നടത്തുന്നതെന്ന് െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.