കുടിവെള്ളം മുടങ്ങും

കളമശ്ശേരി: കുടിവെള്ള പൈപ്പ് പൊട്ടി നഗരസഭയുടെ കിഴക്കൻ മേഖലയിൽ . എച്ച്.എം.ടി സ്്റ്റോറിന് സമീപം കുറ്റിക്കാട്ടിൽ ലെയ്നിൽ തകർച്ചയെത്തുടർന്നാണ് കുടിവെള്ളം മുടങ്ങുന്നത്. കങ്ങരപ്പടി, തച്ചങ്കരിമല, വയനക്കോട്, പുളിയാമ്പുറം കോളനി, എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള പൈപ്പാണ് തകർന്നത്. ഈ ഭാഗത്തേക്കുള്ള ജലലഭ്യതയിൽ കുറവ് കണ്ടതിനെത്തുടർന്ന് ജല അതോറിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് പൈപ്പ് പൊട്ടിയത് കണ്ടെത്തിയത്. തകർച്ച തിങ്കളാഴ്ച പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.