വൈദ്യുതി എത്തിയില്ല; വേഴത്താറിലെ കൃഷിക്കാർ ബുദ്ധിമുട്ടിൽ

ചെങ്ങന്നൂർ: അപ്പർകുട്ടനാടൻ പുഞ്ചപ്പാടശേഖരമായ മാന്നാർ പഞ്ചായത്തിലെ കുരട്ടിശ്ശേരി വില്ലേജിൽപെട്ട വേഴത്താറിലെ കൃഷിക്കാർ വൈദ്യുതി എത്താത്തതുമൂലം വിഷമാവസ്ഥയിൽ. 240 ഏക്കർ വിസ്തൃതമായ കൃഷിനിലങ്ങളാണ് ഇവിടെയുള്ളത്. 150 കർഷകരാണ് വൈദ്യുതി എത്താത്തതിനെത്തുടർന്ന് ബുദ്ധിമുട്ടിലായത്. വൈദ്യുതി കണക്ഷൻ ലഭിച്ചെങ്കിൽ മാത്രമേ മോേട്ടാറും പെട്ടിയും പറയും പ്രവർത്തിപ്പിച്ച് പാടശേഖരത്തിലെ ജലം തോട്ടിലേക്ക് അടിച്ചുവറ്റിച്ച് നിലം ഉഴുതുമറിക്കാൻ കഴിയൂ. വരമ്പുകുത്തി സംരക്ഷിച്ച് പായലും മറ്റു ജലസസ്യങ്ങളും നീക്കം ചെയ്ത് വിതക്കുകയും വേണം. കുരട്ടിശ്ശേരി പുഞ്ചയിലെ മറ്റ് പാടശേഖരങ്ങളിലേക്ക് വൈദ്യുതി ലഭ്യമാക്കി. എന്നാൽ, അസിസ്റ്റൻറ് എൻജിനീയർ, സബ് എൻജിനീയർ എന്നിവർ ഫയൽ ജോലികൾ പൂർത്തിയാക്കി. അതേസമയം, മറ്റ് ജീവനക്കാർ ഇടങ്കോലിട്ട് താമസിപ്പിക്കുന്നുവെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞ മാസമാണ് കൃഷിയാവശ്യത്തിനുള്ള വൈദ്യുതിക്കായി അപേക്ഷ സമർപ്പിച്ചത്. പെട്ടിയും പറയും 25 കുതിരശക്തിയുടെ മോേട്ടാറും സ്ഥാപിച്ചിട്ട് ആഴ്ചകൾ പലത് പിന്നിട്ടു. പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ളവർ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല. വിത്ത് കൃഷിഭവൻ മുഖേന ലഭിച്ചത് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. വർഷത്തിൽ ഒരു കൃഷിമാത്രേമ ഇവിടെ ചെയ്യാൻ കഴിയൂ. ബണ്ട് -കം റോഡ് ഉയർത്താത്തതിനാലാണ് ഒരു കൃഷി മാത്രമാകാൻ കാരണം. പന്തൽ കാൽനാട്ട് ചെങ്ങന്നൂർ: ഇൗമാസം 12 മുതൽ 21 വരെ നഗരസഭ സ്റ്റേഡിയത്തിൽ നടക്കുന്ന ചെങ്ങന്നൂർ ഫെസ്റ്റി​െൻറ പന്തൽ കാൽനാട്ട് നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ നിർവഹിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ വി.വി. അജയൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ ജയകുമാർ, അയ്യപ്പസേവ സംഘം ദേശീയ വൈസ് പ്രസിഡൻറ് ഡി. വിജയകുമാർ, ജോർജ് തോമസ്, പി.എം. തോമസ്, ഫിലിപ് എബ്രഹാം എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് ആലപ്പുഴ ജവഹർ ബാലഭവൻ: നിർധന കുടുംബത്തിലെ കുട്ടികൾക്കായി സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് -10.00 ആലപ്പുഴ ബോട്ടുജെട്ടിക്ക് സമീപം ആലുക്കാസ് മൈതാനം: അഖിലകേരള മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് -10.00 ആലപ്പുഴ എസ്.ഡി.വി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ അങ്കണം: സഹോദയ ബാസ്കറ്റ്ബാൾ ടൂർണമ​െൻറ് -9.00, സമാപനം -5.00 ചേര്‍ത്തല സ​െൻറ് മൈക്കിള്‍സ് കോളജ് ഗ്രൗണ്ട്: ജില്ല അത്‌ലറ്റിക് മീറ്റ്. ഉദ്ഘാടനം -9.30 ചേര്‍ത്തല മസ്ജിദ് അങ്കണം: ആണ്ടുനേർച്ച. ദുആ മജ്ലിസ് -6.00 അർത്തുങ്കൽ ഫാ. സേവ്യർ അരേശ്ശേരിൽ സ്മാരക ഇംഗ്ലീഷ് മീഡിയം സ്കൂൾ: സി.ബി.എസ്.ഇ അംഗീകാര പ്രഖ്യാപനവും സ്കൂൾ വാർഷികവും. ഉദ്ഘാടനം മന്ത്രി പി. തിേലാത്തമൻ -5.00 അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ഓഡിറ്റോറിയം: വയലാർ കൃഷ്ണൻകുട്ടി അനുസ്മരണവും നാടകാവതരണവും -5.00 കാർത്തികപ്പള്ളി താലൂക്ക് ഒാഫിസ്: താലൂക്ക് വികസന സമിതി യോഗം -11.00 കായംകുളം പുല്ലുകുളങ്ങര: സി.പി.എം ജില്ല സമ്മേളന ഭാഗമായി സെമിനാർ -4.00 ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഹാൾ: സ്വയംതൊഴിൽ പരിശീലനം -10.00 ചെങ്ങന്നൂർ അങ്ങാടിക്കൽ റോട്ടറി ക്ലബ് ഹാൾ: ജെ.സി.ഐ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് -വൈകു. 6.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.