മാവേലിക്കര: മാവേലിക്കര താലൂക്ക് സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്ന സംഭവത്തില്‍ റിമാന്‍ഡിലായിരുന്ന നാലാംപ്രതി ബാങ്ക് സെക്രട്ടറി തഴക്കര തൊമ്മന്‍പറമ്പില്‍ വീട്ടില്‍ അന്നമ്മ മാത്യു (57), അഞ്ചാം പ്രതി ബാങ്ക് മുന്‍ പ്രസിഡൻറ് മാവേലിക്കര മറ്റം തെക്ക് കോട്ടപ്പുറത്ത് വി. പ്രഭാകരന്‍പിള്ള (86) എന്നിവര്‍ക്ക് ആലപ്പുഴ ജില്ല സെഷന്‍സ് കോടതി ജാമ്യം നൽകി. ഒരുലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്ന ഉപാധിയോടെയാണ് ജാമ്യം. കഴിഞ്ഞ 29ന് ഒന്നാംപ്രതി തഴക്കര മുന്‍ശാഖ മാനേജര്‍ ജ്യോതി മധുവിനും ഹൈകോടതിയില്‍നിന്ന് ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി 56 ദിവസങ്ങള്‍ക്ക് ശേഷമാണ് ജ്യോതിക്ക് ജാമ്യം ലഭിച്ചത്. ഡിസംബര്‍ 13നായിരുന്നു പ്രഭാകരന്‍പിള്ളയെയും അന്നമ്മ മാത്യുവിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തത്. നിലവില്‍ കേസില്‍ രണ്ടും മൂന്നും പ്രതികളും മറ്റു പ്രതികളും അറസ്റ്റിലാകാനുണ്ട്. ഇതിനായുള്ള വിശദമായ പരിശോധന നടന്നുവരുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. എന്നാല്‍, രണ്ടും മൂന്നും പ്രതികള്‍ ഒളിവിലാണെന്നാണ് സൂചന. ഭരണസമിതി അംഗങ്ങള്‍ ഉൾപ്പെടെയുള്ള മറ്റ് പ്രതികളുടെ പങ്കിനെപ്പറ്റിയാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഡോക്ടർമാരുടെ നിയമനമായി -എം.എൽ.എ മാവേലിക്കര: ജില്ല ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നാല് തസ്തികകളിലേക്ക് നിയമനമായതായി ആര്‍. രാജേഷ് എം.എല്‍.എ അറിയിച്ചു. ജൂനിയര്‍ കൺസൾട്ടൻറ് സര്‍ജന്‍, അസി. സര്‍ജന്‍, ഓര്‍ത്തോ സര്‍ജന്‍, സൈക്യാട്രി ജൂനിയര്‍ കൺസൾട്ടൻറ് എന്നീ തസ്തികകളിലേക്കാണ് നിയമനമായത്. അടുത്തയാഴ്ച എ ന്‍.ആര്‍.എച്ച്.എമ്മിൽനിന്നും രണ്ട് ഡോക്ടര്‍മാരുടെ നിയമനം കൂടി ഉണ്ടാകും. ഈ നിയമനങ്ങള്‍ ഉള്‍പ്പെടെ 29 ഡോക്ടര്‍മാരുടെ സേവനം ജില്ല ആശുപത്രിയില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.