ചേർത്തല: അർത്തുങ്കൽ സെൻറ് ആൻഡ്രൂസ് ബസിലിക്കയിലെ മകരം തിരുനാൾ 10ന് കൊടിയേറും. 27ന് സമാപിക്കും. ഒരുക്കം പൂർത്തിയായതായി ബസലിക്ക റെക്ടർ ഫാ. ക്രിസ്റ്റഫർ എം. അർഥശ്ശേരി അറിയിച്ചു. ഒമ്പത് വരെ വൈകുന്നേരം അഞ്ചിന് നൊവേന, ദിവ്യബലി എന്നിവയും ഒമ്പതിന് വൈകുന്നേരം ആറിന് തിരുനാൾ ഒരുക്ക ആരാധനയും നടക്കും. 10ന് രാവിലെ ഏഴിന് പ്രഭാത പ്രാർഥന, ദിവ്യബലി. ഉച്ചക്ക് 2.30ന് പാലായിൽനിന്ന് തിരുനാൾ പതാക ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ എത്തും. വൈകുന്നേരം മൂന്നിന് പതാക പ്രയാണം കത്തീഡ്രൽ ദൈവാലയത്തിൽനിന്ന് അർത്തുങ്കൽ ബസിലിക്കയിലേക്ക് പുറപ്പെടും. വൈകുന്നേരം ആറിന് ജപമാല, നൊവേന, ലിറ്റനി. ഏഴിന് ആലപ്പുഴ രൂപത ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയുടെ മുഖ്യകാർമികത്വത്തിൽ തിരുനാളിന് കൊടിയേറ്റും. ദിവ്യബലിക്കും ആരാധനക്കും ഫാ. ജെയിംസ് അഞ്ചുകണ്ടത്തിലും ഫാ. ജെൽഷിൻ ജോസഫ് തറേപറമ്പിലും കാർമികത്വം വഹിക്കും. വൈകുന്നേരം നടക്കുന്ന ദിവ്യബലിക്കും സുവിശേഷ പ്രസംഗത്തിനും ഫാ. ഐവാൻ ജോസഫ് അത്തിപ്പൊഴിയിൽ കാർമികനാവും. 14ന് വൈകുന്നേരം ഏഴിന് സാംസ്കാരിക സമ്മേളനം മന്ത്രി ജി. സുധാകരനും യുവജന കലാസന്ധ്യ മന്ത്രി പി. തിലോത്തമനും ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ കമീഷൻ ചെയർമാൻ പി.കെ. ഹനീഫ മുഖ്യപ്രഭാഷണം നടത്തും. 15ന് സന്യസ്ത ദിനം. 16ന് പരിസ്ഥിതി ദിനം. 23ന് ദൈവദാസൻ സെബാസ്റ്റ്യൻ പ്രസേൻറഷൻ അച്ഛൻ അനുസ്മരണദിനം. 24ന് യുവജനദിനം. 25ന് ഭിന്നശേഷിക്കാരുടെ ദിനം. 26ന് ദേശഭക്തി ദിനം. 27ന് കൃതജ്ഞതാദിനം എന്നിവയും ആചരിക്കുമെന്ന് ഫാ. ജോബിൻ ജോസഫ് പനക്കൽ, ഫാ. ജെൽഷിൻ ജോസഫ് തറേപ്പറമ്പിൽ, നെൽസൻ എന്നിവർ പറഞ്ഞു. യുവാവിനെ വെട്ടിയ കേസിലെ പ്രതികളെ പിടികൂടി കുട്ടനാട്: വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ വെട്ടിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. പുളിങ്കുന്ന് കണ്ണാടി തെങ്ങംപള്ളി വീട്ടില്‍ ടിജോ വർഗീസിനെ (23) വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പിച്ച കേസിൽ കണ്ണാടി ആറുപറയില്‍ സെല്‍ജു ആൻറണി (39), ആലപ്പുഴ ഇരവുകാട് തുമ്പോളി പുത്തന്‍പുരക്കല്‍ ബൈജു (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നിനായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: അയല്‍പക്കക്കാരായ ടിജോ വര്‍ഗീസും സെല്‍ജു ആൻറണിയും തമ്മില്‍ പുതുവര്‍ഷത്തലേന്ന് വാക്കുതര്‍ക്കം ഉണ്ടായി. ഇതിനുശേഷം പുതുവര്‍ഷം ആഘോഷിക്കാന്‍ ആലപ്പുഴ ബീച്ചില്‍ പോയ സെല്‍ജു കൂട്ടുകാരനായ ബൈജുവുമൊത്ത് മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം ഉണ്ടായ കാര്യം പറഞ്ഞു. തുടര്‍ന്ന് രണ്ടാളും കൂടി പുലര്‍ച്ചയോടെ ടിജോയുടെ വീടിെൻറ വാതില്‍ ചവിട്ടിപ്പൊളിച്ച് ടിജോയെ വെട്ടുകയുമായിരുന്നു. ഒളിവില്‍ പോയ ഇരുവരെയും വെള്ളിയാഴ്ച രാവിലെ ആലപ്പുഴ ഭാഗത്തുനിന്ന് പുളിങ്കുന്ന് സി.ഐ ആര്‍. ഹരിദാസന്‍, എസ്.ഐ എസ്. നിസാം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.