ആലപ്പുഴ: കുട്ടികളെയും യുവാക്കളെയും ലഹരിയുടെ പിടിയിൽനിന്ന് രക്ഷിക്കാൻ ജില്ലയിൽ പ്രത്യേക കർമപദ്ധതി നടപ്പാക്കുന്നു. നടത്തിപ്പ് സംബന്ധിച്ച് മന്ത്രി ജി. സുധാകരെൻറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗം ചർച്ച ചെയ്തു. ലഹരി ഒഴിവാക്കി കൊണ്ടുള്ള ജീവിതം പുതുതലമുറക്ക് സാധ്യമാക്കണമെന്ന് മന്ത്രി പറഞ്ഞു. എക്സൈസ്, പൊലീസ്, ആരോഗ്യം, വിദ്യാഭ്യാസ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് കർമപദ്ധതി നടപ്പാക്കുക. അപ്പർൈപ്രമറി തലം മുതൽ വിദ്യാർഥികൾക്ക് പ്രത്യേക ബോധവത്കരണ ക്ലാസുകൾ നൽകും. പ്രഫഷനൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളെയും ബോധവത്കരിക്കും. ഇൗമാസം 15നകം എല്ലാ സ്കൂളുകളിലും അധ്യാപക-രക്ഷാകർതൃ സമിതി ചേർന്ന് കർമപദ്ധതി വിശദീകരിക്കും. സ്കൂളുകളിലും 31നകം െപ്രാട്ടക്ഷൻ ഗ്രൂപ്പുകളുടെ യോഗമുണ്ടാകും. സ്കൂൾ പരിസരത്തെ കടകളിൽ നിരോധിത ലഹരി ഉൽപന്നങ്ങളുടെ വിൽപന സംബന്ധിച്ച് കർശന നിരീക്ഷണം നടത്തും. പരാതിപ്പെട്ടികൾ എല്ലാ സ്കൂളുകളിലും സ്ഥാപിക്കും. ലഹരി വസ്തുക്കളുടെ വിൽപനയും ഉപയോഗവും സംബന്ധിച്ച വിവരങ്ങൾ vimukthiker@nic.in എന്ന ഇമെയലിൽ അറിയിക്കാം. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, കലക്ടർ ടി.വി. അനുപമ, ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ, ഡെപ്യൂട്ടി എക്സൈസ് കമീഷണർ എൻ.എസ്. സലിംകുമാർ, ഇൻഫർമാറ്റിക്സ് ഓഫിസർ പാർവതിദേവി എന്നിവർ സംസാരിച്ചു. ഡി.ഡി.ഒമാർക്ക് പരിശീലനം ആലപ്പുഴ: സംസ്ഥാന ലൈഫ്-ഗ്രൂപ് ഇൻഷുറൻസ് പദ്ധതികളിലെ മുൻകാല പ്രീമിയം അടവ് വിവരം സോഫ്റ്റ്വെയർ ഡാറ്റാബേസിൽ ഉൾപ്പെടുത്താൻ ഡി.ഡി.ഒമാർക്ക് പരിശീലനം നൽകുന്നു. ചേർത്തല, വെളിയനാട്, തുറവൂർ ഉപജില്ലകളിൽപ്പെട്ട ഡി.ഡി.ഒമാർക്ക് ഇൗമാസം 12ന് രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെയും ആലപ്പുഴ, അമ്പലപ്പുഴ, മങ്കൊമ്പ് ഉപജില്ലകളിൽപ്പെട്ട ഡി.ഡി.ഒമാർക്ക് ഉച്ചക്ക് രണ്ട് മുതൽ വൈകുന്നേരം 4.30 വരെയും ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ് എച്ച്.എച്ച്.എസിലാണ് പരിശീലനം. ഫോൺ: 0477-2264436, 9496268213. പ്രാദേശിക വികസന പദ്ധതി യോഗം ഇന്ന് ആലപ്പുഴ: കെ.സി. വേണുഗോപാൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളുെട അവലോകന യോഗം ശനിയാഴ്ച രാവിലെ 11ന് ജില്ല പ്ലാനിങ് കമ്മിറ്റി കോൺഫറൻസ് ഹാളിൽ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.