ഇ^മാലിന്യ ഇറക്കുമതി: 190 രേഖകൾ പിടിച്ചെടുത്തതായി സി.ബി.​െഎ

ഇ-മാലിന്യ ഇറക്കുമതി: 190 രേഖകൾ പിടിച്ചെടുത്തതായി സി.ബി.െഎ കൊച്ചി: തുറമുഖത്തെ അനധികൃത ഇ-മാലിന്യ ഇറക്കുമതിയുമായി ബന്ധപ്പെട്ട് 12 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 190 രേഖ പിടിച്ചെടുത്തതായി സി.ബി.െഎ. കൊച്ചിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും ഗൂഢാലോചനയിലേർപ്പെട്ട മറ്റു പ്രതികളുടെയും വീട്ടിലും ഇ-മാലിന്യം ഇറക്കുമതി ചെയ്ത കൊൽക്കത്ത കമ്പനിയിലും നടത്തിയ പരിശോധനയിലാണ് രേഖ പിടികൂടിയത്. ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടറുകളും ഹാർഡ് ഡിസ്കും ഒാഫിസ് രേഖകളും ഇറക്കുമതി രേഖകളുമാണ് പിടിച്ചെടുത്തത്. തുടരന്വേഷണത്തിന് മുന്നോടിയായി സി.ബി.െഎ ഇവ പരിശോധിച്ച് വരുകയാണ്. കൊൽക്കത്ത കമ്പനിയായ അതുൽ ഒാേട്ടാമേഷൻ 2013 മുതൽ ഇറക്കുമതി ചെയ്ത ഉൽപന്നങ്ങളുടെ വിശദാംശങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും വാല്യുവേറ്ററുടെയും ഒത്താശയോടെ എത്ര ഇറക്കുമതി നടത്തി, ഇറക്കുമതി നടത്തിയ ഫോേട്ടാസ്റ്റാറ്റ് മെഷീനുകളുടെ മൂല്യം സംബന്ധിച്ച് ചാർേട്ടഡ് എൻജിനീയറുടെ റിപ്പോർട്ട് എന്നിവയാണ് ആദ്യ ഘട്ടത്തിൽ പരിശോധിക്കുന്നത്. ഇവ കണ്ടെത്തിയാലേ തട്ടിപ്പി​െൻറ വിശദാംശങ്ങൾ പൂർണമായും പുറത്തുവരൂ എന്ന് സി.ബി.െഎ വ്യക്തമാക്കി. പ്രവർത്തനക്ഷമമല്ലാത്ത 16,000ത്തിലേറെ ഫോേട്ടാസ്റ്റാറ്റ് മെഷീൻ ജർമനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തതായാണ് പ്രാഥമിക നിഗമനം. ചാർേട്ടഡ് എൻജിനീയർ പൂർണ പ്രവർത്തനക്ഷമമെന്ന് റിപ്പോർട്ട് നൽകിയ 234 ഫോേട്ടാസ്റ്റാറ്റ് മെഷീനിൽ 149 എണ്ണവും അറ്റകുറ്റപ്പണി ആവശ്യമായവയാണെന്ന് തുടർ പരിശോധനയിൽ കണ്ടെത്തി. കസ്റ്റംസ് പേട്ട സി.എഫ്.എസ് അസി.കമീഷണർ ജിമ്മി ജോസഫ്, സൂപ്രണ്ട് ബിന്ദു, പ്രിവൻറീവ് ഒാഫിസർ ആർ.രതീഷ്, ഇ-മാലിന്യം ഇറക്കുമതി ചെയ്ത കൊൽക്കത്ത അതുൽ ഒാേട്ടാമേഷൻ കമ്പനി ഉടമ കേതൻ കംദാർ, അതുൽ ഒാേട്ടാമേഷൻ കമ്പനി, വെണ്ണലയിലെ അജിത് അസോസിയേറ്റ്സിലെ ചാർേട്ടഡ് എൻജിനീയർ പി.അജിത്, തോപ്പുംപടി യൂനിവേഴ്സൽ എൻറർപ്രൈസസ് ഉടമ ഉണ്ണികൃഷ്ണൻ, അജയ് ഒാവർസീസ് കമ്പനി മാനേജിങ് പാർട്ണർ എ.എസ്.ജഗനാഥൻ എന്നിവരെ പ്രതികളാക്കി കഴിഞ്ഞദിവസം സി.ബി.െഎ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.