ഒാൺലൈൻ ടാക്​സികളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതിനെതിരെ ഹരജി

കൊച്ചി: ഓണ്‍ലൈന്‍ മുഖേന ആവശ്യപ്പെടുന്നവർക്കായി സര്‍വിസ് നടത്തുന്ന ഉബര്‍, ഒലെ പോലുള്ള ടാക്സികളുടെ പ്രവര്‍ത്തനം വ്യാപകമായി തടസ്സപ്പെടുത്തുന്നതിനെതിരെ ഹൈകോടതിയിൽ ഹരജി. 2016ൽ കൊച്ചി എയര്‍പോര്‍ട്ടില്‍ ഓട്ടം പോയതിനെ തുടർന്ന് അവിടത്തെ ടാക്സി ഡ്രൈവര്‍മാർ മർദിച്ചതായി ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിച്ച ഓണ്‍ ലൈന്‍ ടാക്സി ഗ്രൂപ്പിലെ ഡ്രൈവറായ മലപ്പുറം പൊന്നാനി സ്വദേശി സി. നവാസാണ് വീണ്ടും ഹരജി നൽകിയത്. യത്രക്കാരെ എവിടെനിന്ന് വേണമെങ്കിലും കയറ്റാനും എവിടെയും എത്തിക്കാനും എല്ലാ അവകാശവും ഓണ്‍ലൈന്‍ ടാക്സികള്‍ക്കുണ്ടെന്നും മറ്റേതെങ്കിലും ടാക്സി ഡ്രൈവര്‍മാര്‍ ഇത് തടസ്സപ്പെടുത്തുന്നത് ഭരണഘടനാപരമായ അവകാശലംഘനമാകുമെന്നും നവാസി​െൻറ ഹരജിയിൽ 2016 മാർച്ചിൽ സിംഗിൾബെഞ്ച് ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, ഇൗ ഉത്തരവ് ധിക്കരിക്കുന്ന തരത്തിൽ സംസ്ഥാന വ്യാപകമായി ഒാൺലൈൻ ടാക്സിക്കാർക്ക് നേരെ പരമ്പരാഗത ടാക്സി ൈഡ്രവർമാരുടെ കൈയേറ്റം നടക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ ഹരജി. ത​െൻറ മുൻ ഹരജിയിൽ സി.െഎ.ടി.യു, എ.െഎ.ടി.യു.സി, െഎ.എൻ.ടി.യു.സി, ബി.എം.എസ്, എച്ച്.എം.എസ്, ടി.യു.സി.െഎ എന്നീ യൂനിയനുകളെ എതിർകക്ഷികളാക്കണമെന്നും ഹരജിയിൽ ആവശ്യമുണ്ട്. ഹരജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.