ഓണ്‍ലൈന്‍ ടാക്‌സി: ആക്രമണം പ്രതിഷേധാര്‍ഹം ^ഒ.ടി.ഡി.യു

ഓണ്‍ലൈന്‍ ടാക്‌സി: ആക്രമണം പ്രതിഷേധാര്‍ഹം -ഒ.ടി.ഡി.യു കൊച്ചി: സംസ്ഥാനത്ത് വിവിധ നഗരങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കുനേരെ പരമ്പരാഗത ടാക്‌സി ഡ്രൈവർമാർ നടത്തുന്ന ആക്രമണം പ്രതിഷേധാര്‍ഹമെന്ന് ഓള്‍ കേരള ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂനിയന്‍ (ഒ.ടി.ഡി.യു) ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. കൊച്ചി, തൃശൂര്‍, തിരുവനന്തപുരം നഗരങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരായ അക്രമം വര്‍ധിച്ചുവരുകയാണ്. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്ക് നേരെ സമരം നടത്താന്‍ ട്രേഡ് യൂനിയനുകള്‍ക്ക് അവകാശമുണ്ടെങ്കിലും സമരത്തി​െൻറ പേരില്‍ ടാക്‌സി ഡ്രൈവര്‍മാരെ തടയുന്നതും ആക്രമിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും യൂനിയന്‍ പ്രസിഡൻറ് ടി.ആര്‍.എസ്. കുമാര്‍ പറഞ്ഞു. വാർത്തസമ്മേളനത്തില്‍ ജിജോ സക്കറിയ, നവാസ് പൊന്നാനി എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.