കേസ്​ റദ്ദാക്കണമെന്ന ഹരജിയിൽ വിശദീകരണം തേടി

കൊച്ചി: സി.എം.ആർ.എല്‍ കമ്പനിക്കെതിരെ വ്യാജരേഖ നിര്‍മിച്ചെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ പുരുഷന്‍ ഏലൂര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈകോടതി സര്‍ക്കാറി​െൻറ വിശദീകരണം തേടി. കേസ് ഉടന്‍ ഹൈകോടതി വീണ്ടും പരിഗണിക്കും. പെരിയാറിലെ മാലിന്യത്തി​െൻറ ഉത്തരവാദി കമ്പനിയാണെന്ന് വരുത്താൻ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ചെന്നാണ് പുരുഷന്‍ ഏലൂരിനെതിരായ കേസ്. സി.എം.ആർ.എൽ ചീഫ് മാനേജര്‍ എന്‍. അജിത് എറണാകുളം റേഞ്ച് ഐ.ജിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.