കേരള സെനറ്റ്, സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പുകൾക്ക്​ സ്​റ്റേ

കൊച്ചി: കേരള സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പുകൾക്ക് ഹൈകോടതി സ്റ്റേ. എയിഡഡ്, സർക്കാർ കോളജുകളെന്ന ഭേദമില്ലാതെ എല്ലാ പ്രിൻസിപ്പൽമാർക്കും വോട്ടവകാശം നൽകാനുള്ള സിംഗിൾബെഞ്ച് ഉത്തരവിനെതിരെ സർവകലാശാല നൽകിയ അപ്പീലിലാണ് ഉത്തരവ്. യു.ജി.സി മാനദണ്ഡപ്രകാരമുള്ള നിയമനമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽമാരുടെ വോട്ടർ പട്ടികയിലെ ഭൂരിപക്ഷത്തെയും നേരേത്ത ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സിൻഡിക്കേറ്റംഗം ഡോ. എം. ജീവൻലാൽ നൽകിയ ഹരജിയിലാണ് എല്ലാ പ്രിൻസിപ്പൽമാർക്കും വോട്ടവകാശം നൽകാനുള്ള സിംഗിൾബെഞ്ച് ഉത്തരവുണ്ടായത്. യു.ജി.സി മാനദണ്ഡം പാലിക്കാത്തവർക്ക് വോട്ടവകാശം നൽകാനാവില്ലെന്നും ഇത് തെരഞ്ഞെടുപ്പി​െൻറ ലക്ഷ്യത്തെ അട്ടിമറിക്കുമെന്നുമായിരുന്നു സർവകലാശാലയുടെ വാദം. തുടർന്നാണ് തെരഞ്ഞെടുപ്പ് നടപടികൾ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. വിശദവാദം പിന്നീട് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.