വിമാനത്താവളത്തിൽ 21 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

നെടുമ്പാശ്ശേരി: വിമാനത്താവളത്തിൽ 21.08 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. വെള്ളിയാഴ്ച ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ ബഹ്റൈനിൽനിന്ന് കൊളംബോ വഴി എത്തിയ കോഴിക്കോട് സ്വദേശി അജ്മൽ ആണ് കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗത്തി​െൻറ പിടിയിലായത്. ഇയാളിൽനിന്ന് നാല് ചെയിനുകളാണ് പിടിച്ചെടുത്തത്. രണ്ട്്് എണ്ണം അടിവസ്ത്രത്തിനുള്ളിലും രണ്ടെണ്ണം ഷൂസിനുള്ളിലുമാണ് ഒളിപ്പിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.