മഹാകവി കുമാരനാശാന്‍ അനുസ്മരണവും കാവ്യസംഗമവും

കൊച്ചി: നവ എഴുത്തുകാരെയും കവികളെയും കണ്ടെത്തി അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി രൂപവത്കരിക്കപ്പെട്ട മഹാകവി ദര്‍ശനവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒരു വര്‍ഷം നീളുന്ന വിവിധ പരിപാടികളുടെ ഭാഗമായി 21ന് സംഘടിപ്പിക്കുന്നു. പല്ലന കുമാരകോടിയില്‍ നടക്കുന്ന പരിപാടിയില്‍ ഒരു വര്‍ഷത്തെ പരിപാടികളുടെ ഉദ്ഘാടനം രാവിലെ 9.30ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ പുറക്കാട് ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. 11.30ന് കാവ്യസംഗമം നടത്തും. ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ മികച്ച നോവലിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായ തോട്ടപ്പള്ളി ഗോപാലകൃഷ്ണനെയും മികച്ച പരിഭാഷകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായ മുഞ്ഞനാട് പത്മകുമാറിനും പുരസ്‌കാരം സമര്‍പ്പിക്കും. 15,001 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. ചടങ്ങില്‍ കവി പുറക്കാട് ചന്ദ്രനെയും ആദരിക്കും. പത്രസമ്മേളനത്തില്‍ ദര്‍ശനവേദി ജനറല്‍ കണ്‍വീനര്‍ എം.സോമന്‍, കണ്‍വീനര്‍മാരായ ജോസ് കുളങ്ങര, സുന്ദരേശന്‍ തൃക്കുന്നപ്പുഴ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.