നിർമാണ സാമഗ്രികളുടെ വിലവർധന പിൻവലിക്കണം - സി.പി.എം കൂത്താട്ടുകുളം: നിർമാണ സാമഗ്രികളുടെ വില വർധന പിൻവലിക്കണമെന്ന് സി.പി.എം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മണൽ, കരിങ്കല്ല്, മെറ്റൽ എന്നിവയുടെ വിലവർധനമൂലം മേഖല സ്തംഭിച്ച നിലയിലാണ്. പല ക്വാറികളിലും മെറ്റൽ ക്രഷറുകളിലും അന്യായവില വാങ്ങുന്നതായും പരാതിയുണ്ട്. ഒരടി പാറമണലിന് 35 രൂപയായിരുന്നത് 55 മുതൽ 65 വരെയായി. കരിങ്കല്ല് 150 അടി ലോഡിന് 2500 രൂപയായിരുന്നത് 4000 ആയി. മെറ്റൽ അടിക്ക് 23 ആയിരുന്നത് 30 രൂപയായി. ലൈഫ് ഭവനപദ്ധതി പ്രകാരം വീട് പണിയുന്നവർ ദുരിതം നേരിടുകയാണ്. സർക്കാർ പദ്ധതിയെ അട്ടിമറിക്കുന്ന തരത്തിലേക്കാണ് വില ഉയരുന്നതെന്നും ഏരിയ സെക്രട്ടറി ഷാജു ജേക്കബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.