തുരു​െമ്പടുത്ത്​ നശിക്കുന്ന കോർപറേഷ​െൻറ വാഹനങ്ങൾ കണ്ടെത്താൻ യാത്രയുമായി പ്രതിപക്ഷം

കൊച്ചി: വർക്ക്ഷോപ്പുകളിലും മറ്റും തുരുെമ്പടുത്ത് നശിക്കുന്ന കോർപറേഷ​െൻറ വാഹനങ്ങൾ കണ്ടെത്താൻ യാത്ര നടത്തുെമന്ന് പ്രതിപക്ഷം. 10 കോംപാക്ട് റഫ്യൂറുകൾ, 23 കവേർഡ് വാഹനങ്ങൾ, 44 മിനി ടിപ്പറുകൾ എന്നിങ്ങനെയാണ് കോർപറേഷൻ മാലിന്യനീക്കത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കണക്ക്്. എന്നാൽ, കോംപാക്ട് റഫ്യൂറുകളിൽ ഒന്നുപോലും ഇപ്പോൾ നിരത്തിലിറങ്ങുന്നില്ല. കവേർഡ് വാഹനങ്ങളിൽ 17 എണ്ണം ഒാടുന്നില്ല. മിനി ടിപ്പറുകളിൽ 21 എണ്ണവും വർക്ക് ഷോപ്പിലാണ്. നിസ്സാര കാരണങ്ങൾകൊണ്ട് പലതും വർഷങ്ങളായി വർക്ക് ഷോപ്പിൽ തുരുെമ്പടുത്ത് നശിക്കുേമ്പാൾ സ്വകാര്യവാഹനം ഉപയോഗിച്ച് മാലിന്യം നീക്കാൻ കരാറുകാരന് ലക്ഷങ്ങളാണ് നൽകുന്നതെന്ന് വിഷയം അവതരിപ്പിച്ച വി.പി. ചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം 3.30 കോടിയാണ് ഇൗ വകയിൽ കോർപറേഷന് ചെലവിടേണ്ടി വന്നത്. ഒക്ടോബറിൽതന്നെ കരാറുകാരന് 54.17 ലക്ഷം രൂപ നൽകിയതായും പറയുന്നു. ഇൗ നിലയിൽ പോയാൽ വർഷം ഏഴുകോടി കരാറുകാരന് കൊടുേക്കണ്ടി വരുമെന്നതാണ് അവസ്ഥ. ഇത് ഗുരുതര സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും പിന്നിൽ അഴിമതി ഉണ്ടെന്നും ചന്ദ്രൻ ആരോപിച്ചു. ചർച്ചക്ക് മറുപടി പറഞ്ഞ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി െചയർപേഴ്സൻ മിനിമോൾ ഇൗ ആഴ്ചതന്നെ ഒമ്പത് വാഹനങ്ങൾ നിരത്തിലിറങ്ങുമെന്ന് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.