കൊച്ചി: ഭീമ കൊരെഗാവ് ദലിത് ആത്മാഭിമാന മുന്നേറ്റത്തിന് രാജ്യമെമ്പാടും നടക്കുന്ന ഐക്യദാര്ഢ്യത്തിെൻറ ഭാഗമായി ഭൂഅധികാര സംരക്ഷണ സമിതിയും വിവിധ ദലിത്, ആദിവാസി,- ന്യൂനപക്ഷ സംഘടനകളും സംയുക്തമായി ഞായറാഴ്ച 11 മുതല്‍ എറണാകുളം കെ.എസ്.ഇ.ബി ഹാളില്‍ സംഘടിപ്പിക്കും. കേരളത്തിലെ ആദിവാസി ദലിത് വിഭാഗങ്ങളുടെ സംവരണം സമ്പൂര്‍ണമായി അട്ടിമറിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിെൻറ ദലിത് വിരുദ്ധ നിലപാടിനെതിരെ പ്രക്ഷോഭ പരിപാടികളും കണ്‍വെന്‍ഷനില്‍ ആവിഷ്‌കരിക്കും. പത്രസമ്മേളനത്തില്‍ ഭൂഅധികാര സംരക്ഷണ സമിതി കണ്‍വീനര്‍ എം.ഗീതാന്ദന്‍, ആദിജനസഭ പ്രസിഡൻറ് സി.എം. ദാസപ്പന്‍, കേരള സ്വതന്ത്ര പട്ടികജാതി - പട്ടികവര്‍ഗ സമിതി ചെയര്‍മാന്‍ കെ.കെ. ജയന്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.