മകരവിളക്ക്: സ്​പെഷൽ െട്രയിനുകൾ അനുവദിച്ചു

തിരുവനന്തപുരം: മകരവിളക്കിനോടനുബന്ധിച്ച് ഈ മാസം 12 മുതൽ പ്രത്യേക െട്രയിനുകൾ സർവിസ് നടത്തുമെന്ന് സതേൺ റെയിൽവേ അറിയിച്ചു. ഈമാസം 12ന് സർവിസ് നടത്തുന്ന റിസർവേഷനില്ലാത്ത പ്രത്യേക െട്രയിൻ ചെന്നൈ എഗ്മോറിൽനിന്ന് രാവിലെ ഏഴിന് പുറപ്പെട്ട് രാത്രി 10.50ന് കൊച്ചുവേളിയിൽ എത്തിച്ചേരും. 14ന് രാത്രി 11ന് കൊച്ചുവേളിയിയിൽനിന്ന് പുറപ്പെടുന്ന റിസർവേഷനില്ലാത്ത പ്രത്യേക െട്രയിൻ പിറ്റേന്ന് വൈകീട്ട് 5.25ന് ചെന്നൈ സെൻട്രലിൽ എത്തും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 12, 15, 19, 22 തീയതികളിൽ രാവിലെ 5.45ന് കൊല്ലത്തുനിന്ന് വിശാഖപട്ടണേത്തക്കു തിരിക്കുന്ന സ്പെഷൽ ഫെയർ െട്രയിൻ പിറ്റേന്ന് ഉച്ചക്ക് 12.30ന് വിശാഖപട്ടണത്ത് എത്തും. വിശാഖപട്ടണത്തുനിന്ന് തിരികെ കൊല്ലത്തേക്കുള്ള െട്രയിൻ 10, 13, 17, 20 തീയതികളിൽ രാത്രി 11ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 3.45ന് കൊല്ലത്ത് എത്തിച്ചേരും. കായംകുളം, മാവേലിക്കര, െചങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. മറ്റ് െട്രയിനുകൾ 25ന് 10.30ന് ചെന്നൈ സെൻട്രലിൽനിന്ന് യാത്ര ആരംഭിക്കുന്ന സ്പെഷൽ െട്രയിൻ പിറ്റേന്ന് രാവിലെ 10.50ന് എറണാകുളം ജങ്ഷനിൽ എത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 28ന് എറണാകുളത്തുനിന്ന് വൈകീട്ട് ഏഴിന് യാത്ര ആരംഭിക്കുന്ന സുവിധ സ്പെഷൽ െട്രയിൻ പിറ്റേന്ന് രാവിലെ ഏഴിന് ചെന്നൈ സെൻട്രലിൽ എത്തും. ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 11ന് എറണാകുളം ജങ്ഷനിൽനിന്ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന െട്രയിൻ പിറ്റേന്ന് രാവിലെ 10.30ന് ചെന്നൈ സെൻട്രലിൽ എത്തും. 12ന് രാത്രി 10ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന സുവിധ സ്പെഷൽ െട്രയിൻ പിറ്റേന്ന് രാവിലെ ഒമ്പതിന് എറണാകുളം ജങ്ഷനിൽ എത്തും. ചെന്നൈ സെൻട്രലിൽനിന്ന് ഈ മാസം ഒമ്പത്, 16, 23, ഫെബ്രുവരി രണ്ട്, ഒമ്പത്, 16, 23, 30 തീയതികളിൽ രാത്രി എട്ടിന് പുറപ്പെടുന്ന െട്രയിൻ പിറ്റേന്ന് രാവിലെ 8.45ന് എറണാകുളം ജങ്ഷനിൽ എത്തും. അടുത്ത മാസം നാല്, 11, 18, 25, മാർച്ച് നാല്, 11, 18, 25, എപ്രിൽ ഒന്ന് തീയതികളിൽ വൈകീട്ട് ഏഴിന് എറണാകുളം ജങ്ഷനിൽനിന്ന് യാത്ര ആരംഭിക്കുന്ന െട്രയിൻ പിറ്റേന്ന് രാവിലെ 7.20ന് ചെന്നൈ സെൻട്രലിൽ എത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.