സ്വീകരണം നല്‍കി

മൂവാറ്റുപുഴ: ആലങ്ങാട്ട് പേട്ടസംഘത്തിന് മൂവാറ്റുപുഴ പുഴക്കരക്കാവ് ഭഗവതി ക്ഷേത്രസന്നിധിയില്‍ . വെള്ളിയാഴ്ച വൈകീട്ട് 5.30ന് കച്ചേരിത്താഴത്തെത്തിയ സംഘത്തിന് പെരിയോന്‍ അമ്പാട്ട് വിജയകുമാര്‍, സംഘം പ്രസിഡൻറ് എം.എന്‍. രാജപ്പന്‍നായര്‍, സെക്രട്ടറി രാജേഷ് പുറയാറ്റികളരി, കോ-ഓഡിനേറ്റര്‍ സുനില്‍ ഗോപിനാഥ്, വെളിച്ചപ്പാട് ദേവദാസ് കുറ്റിപ്പുഴ എന്നിവരെയും രഥഘോഷയാത്രയെയും ക്ഷേത്രഭാരവാഹികള്‍ സ്വീകരിച്ചു. ക്ഷേത്രം പ്രസിഡൻറ് എ.എ. വിജയന്‍നായര്‍, സെക്രട്ടറി കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്ന് പെരിയോനെ ഷാളണിയിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ പാനകപൂജയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.