എം.ജി സർവകലാശാല വാർത്തകൾ

ഒന്നാം സെമസ്റ്റർ യു.ജി അപേക്ഷകൾ കോട്ടയം: ജനുവരിയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്കീം റഗുലർ 2017 അഡ്മിഷൻ), സി.ബി.സി.എസ്.എസ് (2013 മുതൽ 2016 വരെ അഡ്മിഷൻ സപ്ലിമ​െൻററി/ഇംപ്രൂവ്മ​െൻറ്) യു.ജി പരീക്ഷകൾക്ക് ജനുവരി ഒമ്പതുവരെയും 50 രൂപ പിഴയോടെ 10വരെയും 500 രൂപ സൂപ്പർഫൈനോടെ 12 വരെയും അപേക്ഷിക്കാം. 2013- 2014 അഡ്മിഷൻ സപ്ലിമ​െൻററി വിദ്യാർഥികൾ അപേക്ഷ സർവകലാശാല ഓഫിസിൽ നേരിട്ടും 2015, 2016, 2017 അഡ്മിഷൻ വിദ്യാർഥികൾ സർവകലാശാല പോർട്ടൽ വഴി ഓൺലൈനായി കോളജുകളിൽനിന്ന് അപേക്ഷ സമർപ്പിക്കണം. പരീക്ഷ തീയതിയും ടൈംടേബിളും പിന്നീട് പ്രസിദ്ധപ്പെടുത്തും. അപേക്ഷ തീയതി രണ്ടാം സെമസ്റ്റർ എം.ഫിൽ സുവോളജി (2015 അഡ്മിഷൻ) ഡിഗ്രി കോഴ്സി​െൻറ േപ്രാജക്ട് മൂല്യനിർണയം, വൈവാവോസി എന്നിവക്ക് പിഴയില്ലാതെ ജനുവരി ഒമ്പതുവരെയും 50 രൂപ പിഴയോടെ 11 വരെയും 500 രൂപ സൂപ്പർഫൈനോടെ 15വരെയും അപേക്ഷിക്കാം. സ​െൻറർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിനു കീഴിലുള്ള എൻജിനീയറിങ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബി.ടെക് (2017 അഡ്മിഷൻ റഗുലർ), മൂന്നാം സെമസ്റ്റർ ബി.ടെക് (2016 അഡ്മിഷൻ റഗുലർ) എന്നീ പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി 11വരെയും 50 രൂപ പിഴയോടെ 12വരെയും 500 രൂപ സൂപ്പർഫൈനോടെ 15വരെയും അപേക്ഷിക്കാം. പേപ്പറൊന്നിന് 50 രൂപവീതം (പരമാവധി സെമസ്റ്ററിന് 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടക്കണം. ഒന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്കീം 2017 അഡ്മിഷൻ റഗുലർ, 2017നുമുമ്പുള്ള അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷ ജനുവരി 31ന് ആരംഭിക്കും. അപേക്ഷ ജനുവരി 10വരെയും 50 രൂപ പിഴയോടെ 11വരെയും 500 രൂപ സൂപ്പർഫൈനോടെ 15വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 150 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപവീതവും (പരമാവധി 150 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷ ഫീസിനു പുറമെ അടക്കണം. മൂന്നാം സെമസ്റ്റർ ബി.പി.എഡ്. (2016 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകൾ ഫെബ്രുവരി ആറിന് ആരംഭിക്കും. അപേക്ഷ ജനുവരി 12വരെയും 50രൂപ പിഴയോടെ 15വരെയും 500 രൂപ സൂപ്പർഫൈനോടെ 17വരെയും സ്വീകരിക്കും. പരീക്ഷഫലം 2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ടെക് സപ്ലിമ​െൻററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പരിശോധനക്കുള്ള അപേക്ഷ ജനുവരി 19വരെ സ്വീകരിക്കും. സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ 2017 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽഎൽ.ബി ഓണേഴ്സ് (2016 മുതൽ അഡ്മിഷൻ റഗുലർ 2016നുമുമ്പുള്ള അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജനുവരി 19വരെ അപേക്ഷിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.