കലോത്സവ കേസുകൾ ലോകായുക്​തയിൽ കൂടി; ഹൈകോടതിയിൽ കുറഞ്ഞു

കൊച്ചി: സ്കൂൾ കലോത്സവത്തിൽ പെങ്കടുക്കാൻ ലോകായുക്തയും ബാലാവകാശ കമീഷനും വഴി മത്സരാർഥികൾ ഹരജികൾ നൽകാൻ തുടങ്ങിയതോടെ ഹൈകോടതിയിലെത്തുന്ന കേസുകളുടെ എണ്ണം കുറഞ്ഞു. 2017ൽ ലോകായുക്തയും ബാലാവകാശ സംരക്ഷണ കമീഷനും വലിയതോതിൽ കലോത്സവ കേസുകൾ പരിഗണിച്ചപ്പോൾ ഹൈകോടതിയിലെത്തിയത് 11 കേസ് മാത്രമാണ്. 2017ൽ യഥാക്രമം 435, 116 കലോത്സവ കേസുകൾ വീതമാണ് ലോകായുക്തയും കമീഷനും കേട്ടത്. ഇതേവർഷം ജില്ല കോടതി 15 കേസും മുൻസിഫ് കോടതികൾ 195 കേസും കേട്ടു. 2015ൽ ലോകായുക്ത (263), ബാലാവകാശ കമീഷൻ (166), ജില്ല കോടതി (29), മുൻസിഫ് കോടതി (174) എന്നിങ്ങനെയാണ് കേസ് പരിഗണിച്ചത്. ഇക്കാലയളവിൽ ഹൈകോടതി പരിഗണിച്ചത് 24 കേസാണ്. ലോകായുക്തയും ബാലാവകാശ കമീഷനും കുറഞ്ഞതോതിൽ കലോത്സവ കേസ് പരിഗണിച്ച 2016ൽ 102 കേസ് ഹൈകോടതി പരിഗണനക്കെത്തി. ലോകായുക്തയിൽ 157ഉം കമീഷനിൽ 47ഉം കേസ് മാത്രമേ 2016ൽ എത്തിയുള്ളൂ. ലോകായുക്ത, ബാലാവകാശ കമീഷൻ എന്നിവയിൽനിന്ന് അനുകൂല ഉത്തരവ് ലഭിക്കാൻ സാധ്യതയേറെയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇത്തരം ഫോറങ്ങളെ സമീപിക്കുന്ന മത്സരാർഥികളുടെ എണ്ണം വർധിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.