തുമ്പിച്ചാൽ വട്ടച്ചാൽ പാടശേഖരം നശിക്കുന്നു

ആലുവ: കീഴ്മാട് പഞ്ചായത്തിലെ നെല്ലറകളിലൊന്നായിരുന്ന തുമ്പിച്ചാൽ വട്ടച്ചാൽ പാടശേഖരങ്ങൾ കൃഷി ചെയ്യാതെ നശിക്കുന്നു. കൊയ്ത്തിനും മറ്റ് പണികൾക്കും ആളെ കിട്ടാതായതോടെയാണ് ഭൂവുടമകൾ കൃഷി ഉപേക്ഷിച്ചത്. സൂര്യ നഗർ, കോതേലിപറമ്പ്, മനക്കക്കാട് ഭാഗങ്ങളിലാണ് കർഷക തൊഴിലാളികൾ ഉണ്ടായിരുന്നത്. നിലവിലുണ്ടായിരുന്ന കർഷക തൊഴിലാളികൾ പ്രായാധിക്യംമൂലം തൊഴിൽ ഉപേക്ഷിച്ചു. പുതുതലമുറ മറ്റ് തൊഴിലുകൾ തേടി പോകുകയും ചെയ്തതോടെ കൃഷിപ്പണിക്ക് ആളെ കിട്ടാതായി. നെല്ലിന് വേണ്ടത്ര വില കിട്ടാതാകുകയും കൃഷിച്ചെലവ് വർധിക്കുകയും ചെയ്തതും കൃഷി ഉപേക്ഷിക്കാൻ കാരണമായി. തുമ്പിച്ചാൽ വട്ടച്ചാൽ പാടശേഖരങ്ങളിൽ കൃഷിയുണ്ടായിരുന്ന സമയങ്ങളിൽ സമീപപ്രദേശങ്ങളായ മനക്കക്കാട്, ബലിപ്പറമ്പ്, അമ്പലപ്പറമ്പ്, വാരിക്കാട്ടുകുടി ഭാഗങ്ങളിലെ കിണറുകളിൽ സമൃദ്ധമായി വെള്ളം കിട്ടിയിരുന്നു. കൃഷി ഇല്ലാതായതോടെ പാടത്തി​െൻറ സമീപത്തെ കിണറുകളിൽപോലും വെള്ളമില്ലാത്ത അവസ്ഥയായി. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന തുമ്പിച്ചാൽ -വട്ടച്ചാൽ പാടശേഖരത്തിൽ കൃഷിചെയ്യാൻ ആവശ്യമായ നടപടികൾ കീഴ്മാട് പഞ്ചായത്ത്, കൃഷിഭവൻ, പാടശേഖര സമിതി എന്നിവയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.