കുഫോസില്‍ ഹസാപ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

കൊച്ചി:- കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയില്‍ (കുഫോസ്) അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭക്ഷ്യ സുരക്ഷ മാനേജ്‌മ​െൻറ് പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാർഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഭക്ഷ്യ സുരക്ഷ രംഗത്തെ ഏറ്റവും ആധുനികവും ഐക്യരാഷ്്ട്രസഭ നടപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളതുമായ ഹസാപ് (ഹസാഡ് അനാലിസിസ് ക്രിട്ടിക്കൽ കൺട്രോൾ പോയൻറ്) ലെവല്‍ 3 പരിശീലനമാണ് കുഫോസിലെ ഫുഡ് ടെക്‌നോളജി വിഭാഗത്തിലെ 20 ബിരുദാനന്തര ബിരുദ വിദ്യാർഥികള്‍ പൂര്‍ത്തിയാക്കിയത്. ഭക്ഷ്യ ഉൽപന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ തെരഞ്ഞെടുപ്പില്‍ ഗുണമേന്മ ഉറപ്പുവരുത്തി നിര്‍മാണത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള പിഴവുകൾ മുന്‍കൂട്ടി കണ്ട് ഒഴിവാക്കുന്ന രീതിയാണ് ഹസാപ്. കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സീഫുഡ് എക്‌സ്‌പോര്‍ട്ട്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകം പ്രസിഡൻറ് അലക്‌സ് നൈനാന്‍ മുഖ്യാതിഥിയായിരുന്നു. കുഫോസ് രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജ്, എമിനന്‍സ് പ്രഫസര്‍മാരായ ഡോ.പി.ടി. മാത്യു, റിസര്‍ച് ഡയറക്ടര്‍ ഡോ.ടി.വി. ശങ്കര്‍, പ്രഫസര്‍മാരായ ഡോ.പി.ടി. മാത്യു, ഡോ.എസ്.സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.